പ്രശസ്ത ഐറിഷ് നടനായ ഗ്യാരി ലൈഡന്‍ അന്തരിച്ചു. ദി ഗാര്‍ഡ്, ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ മുതലായ സിനിമകളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് 61 വയസായിരുന്നു.
ഇംഗ്ലണ്ട് സ്വദേശികളായ ലൈഡന്റെ കുടുംബം അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ തന്നെ വെക്‌സ്‌ഫോര്‍ഡിലേയ്ക്ക് കുടിയേറുകയായിരുന്നു.
കോളേജ് പഠനത്തില്‍ നിലവാരം പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് താന്‍ അഭിനയത്തിലേയ്ക്ക് തിരിഞ്ഞതെന്ന് മുമ്പൊരിക്കല്‍ ലൈഡന്‍ പറഞ്ഞിരുന്നു. നാടകങ്ങളിലും പിന്നീട് ഓണ്‍ ഹോം ഗ്രൗണ്ട്, പ്യുവര്‍ മ്യൂള്‍ മുതലായ ടിവി ഷോകളിലും അഭിനയിച്ച ലൈഡന്‍, RTE-യിലെ ദി ക്ലിനിക് എന്ന ഷോയിലൂടെയാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്. പിന്നീട് സിനിമകളിലൂടെയും മികച്ച നടനെന്ന പേരെടുത്തു. ലവ്/ ഹേറ്റ്, ബ്രൂക്ലിന്‍ എന്നീ സിനിമകളും അദ്ദേഹത്തിന്റെ കരിയറില്‍ പ്രധാനപ്പെട്ടവയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments