ലിമറിക്ക് മലങ്കര കത്തോലിക്ക കമ്മ്യൂണിറ്റിയുടെ പുതിയ മാസ്സ് സെന്റർ ഉദ്ഘാടനം നവംബർ 22-ന്
ലിമറിക്ക് മലങ്കര കത്തോലിക്ക കമ്മ്യൂണിറ്റിക്കു വേണ്ടിയുള്ള പുതിയ Mass Centre-ന്റെ ഔദ്യോഗിക ഉദ്ഘാടനം 2025 നവംബർ 22 ശനിയാഴ്ച Limerick City-യിലുള്ള St. Nicholas ദൈവാലയത്തിൽ (EircodeV94C940) നടത്തപ്പെടുന്നു. രാവിലെ 10.30-ന് വിശുദ്ധകുർബാനയോടെ പരിപാടികൾ ആരംഭിക്കും. ലിമറിക്ക് മലങ്കര കമ്മ്യൂണിറ്റിക്ക് പിന്തുണ നൽകിവരുന്ന ഏവർക്കും നന്ദിയറിയിക്കുന്നതായും, പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പ്രീസ്റ്റ് ഇൻ ചാർജ് ആയ Fr.Jovakim Pandaramkudiyil അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: എബിൻ ഏലിയാസ് – +353 89 250 3585





