സൗത്ത് ഡബ്ലിൻ മാർത്തോമാ കോൺഗ്രഷൻ ഒന്നാം വാർഷികം ഓഗസ്റ്റ് 5-ന്

സൗത്ത് ഡബ്ലിനിലെ മാര്‍ത്തോമാ കോണ്‍ഗ്രഗേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-ന് രാവിലെ 10 മണിക്ക് പ്രത്യേക കുര്‍ബാന നടത്തപ്പെടുന്നു. റവ. വര്‍ഗീസ് കോശിയാണ് ചടങ്ങിലെ മുഖ്യാതിഥി. വികാരിയായ റവ. സ്റ്റാന്‍ലി മാത്യു ജോണിന്റെ സാന്നിദ്ധ്യവുമുണ്ടാകും. കുര്‍ബാനയ്ക്ക് ശേഷം 12 മണിയോടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും നടക്കുമെന്ന് സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമാ കോണ്‍ഗ്രഷന്‍ സെക്രട്ടറിയായ അരുണ്‍ ജേക്കബ് എബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +4473 858 587 (റവ. സ്റ്റാന്‍ലി മാത്യു ജോണ്‍)+353 872 80001 (അരുണ്‍ ജേക്കബ് … Read more

മണിപ്പൂർ സംഘർഷത്തിൽ ആശങ്കയറിയിച്ച് അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ

മണിപ്പൂർസംഘർഷത്തിൽ ആശങ്കയറിച്ച് മലങ്കര സുറിയാനി കത്തോലിക്ക കൂട്ടായ്മ. എം.സി.എ.യുടെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളും, പ്ലക്കാർഡുകളും ഏന്തി, റൗള പള്ളിയങ്കണത്തിൽ മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് 30/7/2023 ഞായറാഴ്‌ചയായിരുന്നു കൂടിച്ചേരൽ. വി.കുർബ്ബാനയ്ക്കു ശേഷം പ്രാർത്ഥനയും സമാധാനത്തിനായുള്ള അഭ്യർത്ഥനയും നടത്തി.

പ്രിൻസ് പനച്ചിത്തറ അച്ചൻ നയിക്കുന്ന ‘AWAKE NAVAN’ ആന്തരിക സൗഖ്യ ധ്യാനം July 26-ന്

കേരളകത്തോലിക്കാ സഭയിലെ വചനപ്രഘോഷകരിൽ ശ്രദ്ധേയനായ പ്രിൻസ് പനച്ചിത്തറ SJ അച്ചൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഈ വരുന്ന July 26 ശനിയാഴ്ച County Meath ൽ ഉള്ള Navan, Johnstown ലെ The Church of Nativity യിൽ വച്ചു നടത്തപ്പെടുന്നു. വൈകുന്നേരം 4.30-ന് ആരംഭിച്ച് രാത്രി 10.30-ന് അവസാനിക്കുന്ന രീതിയിൽ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഈ ജൂലൈ മാസം തന്നെ ബഹുമാനപെട്ട പ്രിൻസ് അച്ചന്റെ നേതൃത്വത്തിൽ അയർലൻഡിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന അനേകം ശുശ്രൂഷകളിലൂടെ … Read more

പ്രിൻസ് ക്ലാരൻസ് അച്ചന്റെ ഏകദിന ആന്തരിക സൗഖ്യ ധ്യാനം ജൂലൈ 23-ന് Tipperary-യിൽ

കേരള കത്തോലിക്കാ സഭയിലെ വചനപ്രഘോഷകരില്‍ ശ്രദ്ധേയനായ പ്രിന്‍സ് ക്ലാരന്‍സ് SJ അച്ചന്‍ നയിക്കുന്ന ഏകദിന ആന്തരിക സൗഖ്യ ധ്യാനം ജൂലൈ 23 ഞായറാഴ്ച County Tipperary -ലെ Church of Resurrection Clonmel-ല്‍ വച്ചു നടത്തപ്പെടുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിച്ച് രാത്രി 8.30-ന് അവസാനിക്കുന്ന രീതിയില്‍ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പ്രിന്‍സ് അച്ചന്റെ വിവിധ ശുശ്രൂഷകള്‍ അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അനുഗ്രഹ ശുശ്രൂഷയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി ഏവരെയും യേശുനാമത്തില്‍ … Read more

യൂറോപ്പിന്റെ ഹൊറേബ്‌ ഗാൾവേ സെന്റ്‌ ഏലീയാ ദേവാലയത്തിന്റെ ഇടവകപെരുന്നാൾ ജൂലൈ 21,22 തീയതികളിൽ

യുറോപ്പിന്റെ ഹൊറേബ് എന്നറിയപ്പെടുന്ന ഗാള്‍വേ സെന്റ് ഏലീയാ ദേവാലയത്തിന്റെ ഇടവകപെരുന്നാള്‍ അഭി. അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 21-ന് വൈകിട്ട് 5.45-ന് കൊടിയേറ്റിനെ തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും, പരി. പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയുടെ അനുസ്മരണവും വചന ശിശ്രൂഷയും, ബഹു. ജോസഫ് ചിറവത്തൂര്‍ അച്ചന്‍ (കുന്നങ്കുളം ഭദ്രാസന സെക്രട്ടറി) നടത്തുന്നു. ജൂലൈ 22 രാവിലെ 9.30-ന് അഭി. അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, ആദ്യഫലശേഖരണം, നേര്‍ച്ച, … Read more

പ്രിൻസ് പനച്ചിത്തറ അച്ചൻ നയിക്കുന്ന ‘രാത്രി ആരാധനയും ആന്തരിക സൗഖ്യ പ്രാർത്ഥനയും’ ജൂലൈ 15-ന് Rathdrum-ൽ

കേരളകത്തോലിക്കാ സഭയിലെ വചനപ്രഘോഷകരിൽ ശ്രദ്ധേയനായ ബഹുമാനപ്പെട്ട പ്രിൻസ് പനച്ചിത്തറ SJ അച്ചൻ നയിക്കുന്ന രാത്രി ആരാധനയും ആന്തരിക സൗഖ്യ പ്രാർത്ഥനയും’ July 15 ശനിയാഴ്ച County Wicklow ൽ Rathdrum ലുള്ള St. Mary & St. Michael’s പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10.30 ന് അവസാനിക്കുന്ന രീതിയിൽ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ബഹുമാനപെട്ട പ്രിൻസ് അച്ചന്റെ വിവിധ ശുശ്രൂഷകൾ അയർലൻഡിന്റെ വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.ഈ അനുഗ്രഹ … Read more

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ ക്രമത്തിൽ ഈ വർഷം നൂറോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു. ഇന്ന് (ഏപ്രിൽ 11 ചൊവ്വാഴ്ച്) വൈകിട്ട് മൂന്നു മണിക്ക് … Read more

അയർലണ്ട് സീറോ മലബാർ സഭയുടെ വിശുദ്ധവാര  തിരുകർമ്മങ്ങൾ

ഈശോയുടെ അന്ത്യാത്താഴത്തിന്റെയും, പീഡാനുഭവത്തിന്റെയും , മരണത്തിന്റെയും, ഉത്ഥാനത്തിന്റെയും സ്മരണ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനുള്ള ഒരുക്കങ്ങൾ അയർലണ്ടിലെ സീറോ മലബാർ സഭയിൽ പൂർത്തിയായി. എല്ലാ കുർബാന സെന്ററുകളിലും ഓശാന ആചരിച്ചുകൊണ്ട് വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിച്ചു. വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹ വ്യാഴാഴ്ചയിലെ തിരുകർമ്മങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി. ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെന്ററുകളിലും ഈ വർഷം പെസഹാ തിരുകർമ്മങ്ങൾ നടക്കും. സോർഡ്സ് റിവർവാലി സെൻ്റ് ഫിനിയൻസ് ദേവാലയത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്കും, ബ്ലാക്ക്റോക്ക് ഗാർഡിയൻ … Read more

ഓശാന തിരുനാളിനായി ഒരുങ്ങി  സീറോ മലബാർ സഭ

പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെൻ്ററുകളിലും ഈ വർഷം ഓശാന തിരുകർമ്മങ്ങൾ നടക്കും. ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ രാവിലെ എട്ട് മണിക്കും, ബ്ലാഞ്ചർഡ്സ് ടൗൺ , ഹണ്ട്സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്കും, … Read more

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ സഭയിൽ പുതിയ  വികാരിയായി  റവ. ജെനു ജോൺ  ചുമതലയേറ്റു

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ കോൺഗ്രിഗേഷന്റെ പുതിയ  വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും  2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു.   ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ  12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് .  പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന്  Physics -ൽ ബിരുദാനന്തര ബിരുദവും … Read more