മെയ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ 1,200 പേര്‍ അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പിടിയില്‍. വ്യാഴാഴ്ചയാണ് അവധിദിനങ്ങളോടനുബന്ധിച്ച് ഗാര്‍ഡ പ്രത്യേക റോഡ് പൊലീസിങ് ആരംഭിച്ചത്. പരിശോധനയില്‍ 110 പേര്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും, സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിടിയിലായിട്ടുണ്ട്.
48 പേരാണ് വ്യാഴാഴ്ച മുതല്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിയിലായത് എന്നും ഗാര്‍ഡ അറിയിച്ചു. പതിവ് പരിശോധനകള്‍ക്ക് പുറമെ ലഹരി ഉപയോഗത്തിനുള്ള പ്രത്യേക പരിശോധനകളിലും ഈ ദിവസങ്ങളില്‍ നടത്തിവരുന്നുണ്ട്.
ജനങ്ങള്‍ തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും, റോഡില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പരിശോധനകളുമായി ബന്ധപ്പെട്ട് ഗാര്‍ഡയും, റോഡ് സേഫ്റ്റി അതോറിറ്റിയും അഭ്യര്‍ത്ഥിച്ചു. കാല്‍നടയാത്രക്കാര്‍, പ്രത്യേക ശ്രദ്ധ വേണ്ടവര്‍ എന്നിവര്‍ക്ക് റോഡില്‍ മുന്‍ഗണന നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇതുവരെ 55 പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments