കുറ്റവാളി സംഘങ്ങളിൽ നിന്നും ഗാർഡ പിടിച്ചെടുത്ത സ്വർണ്ണം ലേലത്തിൽ പോയത് 1.8 മില്യൺ യൂറോയ്ക്ക്

By Rose Malayalam Desk

പല കേസുകളിലായി ഗാര്‍ഡ പിടിച്ചെടുത്ത സ്വര്‍ണ്ണം 1.8 മില്യണ്‍ യൂറോയ്ക്ക് ലേലത്തില്‍ പോയി. ജനുവരി മുതല്‍ ലേല കമ്പനിയായ വില്‍സണ്‍സ് ഓക്ഷന്‍സുമായി ചേര്‍ന്ന് നാല് ലേലങ്ങളാണ് ഗാര്‍ഡ നടത്തിയത്. പൊതുജനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നു.

മയക്കമുരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നടത്തുന്നവരെ ലക്ഷ്യമിട്ട് ഡബ്ലിന്‍ ക്രൈം റെസ്‌പോണ്‍സ് ടീം നടത്തിയ പരിശോധനകളിലായിരുന്നു 18.8 കിലോഗ്രാമോളം വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇത് ലേലത്തില്‍ വിറ്റത് വഴി 1,803,810 യൂറോ സര്‍ക്കാര്‍ ഖജനാവിലെത്തി.

കുറ്റവാളി സംഘങ്ങളുടെ സമ്പത്ത് പിടിച്ചെടുത്തുകൊണ്ട് കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ നിന്നും അവരെ തടയുക എന്നതാണ് ഇത്തരം റെയ്ഡുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗാര്‍ഡ പ്രസ്താവനയില്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments