ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം ജൂണ്‍ 22 ന്…

ഡബ്ലിന്‍: ജീവിതത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2019’ ലൂക്കനില്‍ നടത്തപ്പെടും. ജൂണ്‍ 22 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 8 വരെ ലൂക്കന്‍ വില്ലേജിലെ ലൂക്കന്‍ യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ബൗണ്‍സിങ്ങ് കാസ്റ്റില്‍, ഫേസ് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ വ്യാഴാഴ്ച ഇഞ്ചിക്കോറില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ‘പാദുവീയം” ജൂണ്‍ 13 വ്യാഴാഴ്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തില്‍ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. വൈകിട്ട് 6:00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6:30 നു തിരുനാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച. ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് മുന്നോടിയായി … Read more

ഗാള്‍വേ പള്ളിയില്‍ കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തി പെരുന്നാളും…

ഗാള്‍വേ:- ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പെന്തിക്കോസ്തിപെരുന്നാളിനോടനുബന്ധിച്ചുള്ള കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തിപെരുന്നാള്‍ ശുശ്രൂഷകളും ജൂണ്‍ 7,8,9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വന്ദ്യ ബിജു പാറേക്കാട്ടില്‍ അച്ചന്റേയും വന്ദ്യ ജിനോ ജോസഫ് അച്ചന്റെയും കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തെ തുടര്‍ന്ന് ശിഷ്യന്മാര്‍ പരിശുദ്ധാല്മാവിന്റെ വരവിനായി സെഹിയോന്‍ മാളികയില്‍ കാത്തിരിക്കുകയും പെന്തിക്കോസ്തി നാളില്‍ പരിശുദ്ധാല്മാവ് അവരുടെമേല്‍ വരുകയും ചെയ്തതിനെ സഭ അനുസ്മരിക്കുന്ന ഒരു മാറാനായ പെരുനാളാണിത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന; ശനിയാഴ്ച നീനയ്ക്ക് സമീപമുള്ള ടൂമെവാരായില്‍…

ടൂമെവാരാ: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജൂണിയര്‍ സെര്‍റ്റ് സീനിയര്‍ സെര്‍റ്റ് പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് പ്രത്യേക കൈവെപ്പ് പ്രാര്‍ത്ഥന നടത്തപ്പെടുന്നത്. ഈ ശനിയാഴ്ച്ച (01- 06- 2019) രാവിലെ 10.30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക … Read more

ഷെവലിയര്‍ ബെന്നി പുന്നത്തറ, Dr.ജോണ്‍ ഡി, Rev. ഫാദര്‍ റോയി പാലാട്ടി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം ഡബ്ലിനില്‍

അനുഗ്രഹപൂമഴയായ് ശാലോം മീഡിയ യുടെ ‘മിഷന്‍ ഫയര്‍’ പെയ്തിറങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം. ലോകസുവിശേഷവത്ക്കരണത്തില്‍ പങ്കാളികളാകാനും ആത്മീയ ഉണര്‍വ് പ്രാപിക്കാനുമുള്ള സുവര്‍ണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നല്‍കിയ ശുശ്രൂഷയായ ശാലോം ‘മിഷന്‍ ഫയറി’ന് ഡബ്ലിന്‍ ആതിഥ്യമരുളും. ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള ഡബ്ലിനിലെ ‘മിഷന്‍ ഫയറി’ന് താലയിലുള്ള ചര്‍ച്ച് ഓഫ് ദ ഇന്‍കാര്‍നേഷന്‍ വേദിയാകും.യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ ‘മിഷന്‍ ഫയര്‍’ ഉദ്ഘാടനം ചെയ്യും.സീറോ മലബാര്‍ സഭയുടെ ചാപ്ലിയന്‍ മാരായ ഫാദര്‍ … Read more

ഐ.പി.സി യു.കെ, അയര്‍ലന്‍ഡ് റീജിയന്‍ 12-ആ മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 31-വെള്ളി മുതല്‍ ലണ്ടനില്‍ നടക്കും.

ലണ്ടന്‍: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) യു.കെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്റെ 12-ആമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 മേയ് 31, ജൂണ്‍ 1, 2 തീയതികളില്‍ ലണ്ടനിലുള്ള Brentside ഹൈ സ്‌കൂള്‍ (Greenford Avenue, W71JJ)-ല്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഉത്ഘാടന സമ്മേളനത്തില്‍ പാസ്റ്റര്‍ ബാബു സഖറിയ (റീജിയന്‍ വൈസ്പ്രസിഡന്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (റീജിയന്‍ പ്രസിഡന്റ്) ഉത്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, ജെയിംസ് ചാക്കോ മുഖ്യ പ്രഭാഷകര്‍ ആയിരിക്കും. … Read more

2021-ല്‍ റോം ആതിഥേയത്വം വഹിക്കുന്ന 10-ാമത് ലോക കുടുംബസംഗമത്തിന്റെ ‘തീം’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ…

വത്തിക്കാന്‍ സിറ്റി: 2021ല്‍ റോം ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമത്തിന്റെ ‘തീം’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാര്‍ഗവും’ എന്നതാണ് 2021 ജൂണ്‍ 23മുതല്‍ 27വരെ നടക്കുന്ന 10-ാമത് ലോക കുടുംബസംഗമത്തിന്റെ ചിന്താവിഷയം. ചിന്താവിഷയം പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കുടുംബസംഗത്തിന്റെ ഔദ്യോഗിക ഒരുക്കങ്ങള്‍ക്കും ആരംഭമാകുകയാണ്. കുടുംബ സംഗമത്തിന് തുടക്കമാകുന്നത് അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ് ലറ്റീഷ്യ’ പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണെന്നതും സവിശേഷതയാണ്. കുടുംബ ജീവിതവും കുടുംബ ബന്ധങ്ങളിലെ സ്നേഹവും … Read more

ഡബ്ലിന്‍ ഐ.പി.സി സഭയുടെ ആത്മീയ സംഗീത സായാഹ്നം 2019 മേയ് 25 ന് ഡബ്ലിനില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ ഐ.പി.സി സഭയുടെ സംഗീത സായാഹ്നം 2019 ‘ മേയ് 25 വൈകിട്ട് 5.30 മുതല്‍ 8.30 വരെ ഡബ്ലിന്‍, ഇഞ്ചിക്കോര്‍, ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സോളിഡ് റോക്ക് സെന്ററില്‍ വെച്ച് നടക്കുന്നു. പ്രശസ്ത ഗായകന്‍ ഡോ. ബ്ലെസ്സണ്‍ മേമന ഈ സംഗീത വിരുന്നിന് നേതൃത്വം നല്‍കുന്നതായിരിക്കും. ഈ സായാഹ്ന സംഗീത വിരുന്നിലേക്കുള്ള പ്രവേശനം സൗഅന്യമാണ്. ഏവരെയും ഈ സംഗീതവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോളിഡ് റോക്ക് സെന്റര്‍, … Read more

ബ്യൂമൗണ്ട് കുര്‍ബാന സെന്ററില്‍ തിരുസന്നിധിയില്‍ മൂന്നാം ഞായറാഴ്ചകളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുര്‍ബാന സെന്ററില്‍ മെയ് 19 ഞായറാഴ്ച മുതല്‍ ‘തിരുസന്നിധിയില്‍’ ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആര്‍ട്ടെയിനിലെ സെന്റ്. ജോണ്‍ വിയാനി ദേവാലയത്തില്‍ വൈകിട്ട് 5 മണി മുതല്‍ 7 മണിവരെ വിശുദ്ധ കുര്‍ബാനയും ആരാധനയുമായാണു ‘തിരുസന്നിധിയില്‍’ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതല്‍ 7 വരെ തിരുസന്നിധിയില്‍’ ഉണ്ടായിര്‍ക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു. ‘തിരുസന്നിധിയില്‍’ നടക്കുന്ന ദേവാലയത്തിന്റെ … Read more

സോര്‍ഡ്‌സില്‍ ഇടവക തിരുനാള്‍ മെയ് 19 നു ആഘോഷിക്കുന്നു.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ മേയ് 19 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. സോര്‍ഡ്‌സ് റിവര്‍വാലിയിലുള്ള സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആഘോഷമായ തിരുനാള്‍ റാസ. തുടന്ന് തിരുനാള്‍ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീര്‍വാദം. വൈകിട്ട് 5 മണിക്ക് ഇടവക സംഗമവും തുടര്‍ന്ന് സ്‌നേഹ വിരുന്നും നടക്കും. തിരുനാള്‍ റാസക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ.ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. റവ. ഫാ. … Read more