സോര്‍ഡ്‌സില്‍ ഇന്ന് ആദ്യകുര്‍ബാന സ്വീകരണം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ ഇന്ന് മേയ് 12 ഞായറാഴ്ച ആദ്യകുര്‍ബാന സ്വീകരണം നടക്കും. സോര്‍ഡ്‌സ് റിവര്‍വാലിയിലുള്ള സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ അമെയ സിജൊ, ക്രിസ്റ്റ മരിയ ബിനു, ഡെല്‍ഫിയ ലിസബേത് ദിലീപ്, ജോര്‍ജ്ജ് ചെറിയാന്‍, ഗ്ലെന്‍ ജെയിംസ് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. സീറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. … Read more

സഭാ സ്ഥാപനങ്ങളിലെ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ഫ്രാൻസിസ് പാപ്പ: ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കും; പരാതികൾ ഏതു തലത്തിലുള്ളവർക്കും നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കി മാർപാപ്പ…

സഭാ സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾക്കും അവയെ ഒളിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന നിർണായകമായ കൽപ്പന പുറപ്പെടുവിച്ച് പോപ്പ് ഫ്രാൻസിസ്. ഇത്തരത്തിൽപ്പെട്ട ഏതൊരു സംഭവവും പുരോഹിതന്മാർ ചർച്ച് സുപ്രീരിയർമാരെ അറിയിക്കേണ്ടതാണെന്ന് കൽപ്പന ആവശ്യപ്പെട്ടു. ഇതോടൊപ്പം, ആവശ്യമായ ഘട്ടങ്ങളിൽ വത്തിക്കാന് നേരിട്ട് പരാതി നൽകാമെന്ന സുപ്രധാനമായ നിർദ്ദേശവും ഈ കൽപ്പന മുമ്പോട്ടു വെക്കുന്നുണ്ട്. ലോകത്തെമ്പാടും കത്തോലിക്കാസഭയുടെ പ്രതിച്ഛായയെ വലിയതോതിൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ലൈംഗികാതിക്രമക്കേസുകൾ. 2013ൽ പോപ്പ് ഫ്രാൻസിസ് അധികാരമേറ്റെടുത്ത കാലം മുതൽ ഇത്തരം പ്രശ്നങ്ങൾ നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ … Read more

ആത്മീയ അനുഭവമൊരുക്കി സാവിയോ ഫെസ്റ്റ് അവസ്മരണീയമായി

ഡബ്ലിന്‍: അള്‍ത്താര ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച 250 ല്‍ ഏറെ കുട്ടികള്‍ മാലാഖമാരേപ്പോലെ പാട്ടുപാടിയും, പ്രാര്‍ത്ഥിച്ചും, സ്തുതിച്ചും ഒത്തുചേര്‍ന്ന അനുഗ്രഹീത നിമിഷങ്ങള്‍. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാന. കുട്ടികളേയും, അധ്യാപകരേയും മാതാപിതാക്കളേയുംകൊണ്ട് നിറഞ്ഞ ദേവാലയം. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ സാവിയോ ഫെസ്റ്റ് അവിസ്മരണീയമായി. ഡബ്ലിന്‍ സീറൊ മലബാര്‍ സഭയുടെ അഭിമാനമായ്, മാസങ്ങള്‍ നീണ്ട പരിശീലനത്തില്‍, ഭാഷയുടെ വേലിക്കെട്ടുകള്‍ മറികടന്ന് 9 കുര്‍ബാന സെന്ററുകളിലായി മുന്നോറോളം കുട്ടികള്‍ അള്‍ത്താരശുശ്രൂഷകരായി സേവനം ആരംഭിച്ചുകഴിഞ്ഞു. ദേവാലയ … Read more

ബ്രിട്ടണില്‍ നടന്ന ‘റോസറി ഓണ്‍ കോസ്റ്റിന്റെ’ മാതൃകയില്‍ ‘റോസറി എക്രോസ് ഇന്ത്യ’; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 13ന് ജപമാലയജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു…

ന്യൂഡല്‍ഹി: ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 13ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജപമാലയജ്ഞങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മ. ദൈവ മാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടില്‍ സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡറിന്റെയും ബ്രിട്ടണില്‍ നടന്ന ‘റോസറി ഓണ്‍ കോസ്റ്റിന്റെയും’ മാതൃകയില്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ‘റോസറി എക്രോസ് ഇന്ത്യ’ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ആഗസ്റ്റ് 15 മുതല്‍ വീടുകളില്‍ ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ ചൊല്ലണമെന്ന് … Read more

സണ്‍ഡേസ്‌ക്കൂള്‍ ബാലകലോത്സവം ഗാള്‍വേയില്‍ പ്രൗഢോജ്വലമായി സമാപിച്ചു…

ഗാള്‍വേ: മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റീജിയണ്‍ ബാലകലോത്സവം മെയ് 6 ന് (തിങ്കളാഴ്ച) ഗാള്‍വേ, ഗോര്‍ട്ട് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് എം.ജെ.എസ്സ്.എസ്സ്.എ. ഡയറക്ടര്‍ വന്ദ്യ: ബിജു പാറേക്കാട്ടില്‍ അച്ഛന്‍ പതാകയുയര്‍ത്തി വനിതാസമാജം ഡയറക്ടര്‍ വന്ദ്യ: ജോബിമോന്‍ സ്‌കറിയ അച്ഛന്‍ ഉദ്ഘാടനം ചെയ്ത് സമാരംഭിക്കപ്പെട്ട ബാലകലോത്സവം രെജിസ്‌ട്രേഷനും ഉദ്ഘാടനസമ്മേളനത്തിനും ശേഷം ഔദ്യോഗികമായി ആരംഭിച്ചു. അഞ്ചുവേദികളിലായി അയര്‍ലണ്ടിലെ പതിനൊന്ന് ഇടവകകളില്‍ നിന്നുള്ള ഏകദേശം ഇരുനൂറോളം കലാപ്രതിഭകളാണ് ബാലകലോത്സവത്തില്‍ പങ്കെടുത്തത്. ബാലകലോത്സവത്തിന്റെ … Read more

മാര്‍ത്തോമ്മാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു; ദേശീയ-അന്തര്‍ദ്ദേശീയതലങ്ങളില്‍ ക്രൈസ്തവ-അക്രൈസ്ത ഭേദമെന്യേ ആര്‍ക്കും സ്വന്തമായോ മറ്റുള്ളവര്‍ക്കുവേണ്ടിയോ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

ചങ്ങനാശേരി: അല്മായര്‍ക്ക് വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മാ പുരസ്‌കാരത്തിന് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ഇരുപത്തയ്യായിരം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഭാരതീയവും പൗരസ്ത്യവുമായ ക്രൈസ്തവ പൈതൃകം ആഴത്തില്‍ അറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകമാകും വിധം മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ പൗരസ്ത്യ ക്രൈസ്തവ പൈതൃകത്തോടു ബന്ധപ്പെട്ട് ദൈവശാസ്ത്രം, കല, സാഹിത്യം, വാസ്തുശില്പം, പുരാവസ്തുഗവേഷണം, ചരിത്രം, ദൈവാരാധന തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാനകള്‍ നല്കുന്നവരില്‍ നിന്നാണ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. … Read more

ഭദ്രാസന ബാലകലോത്സവം മെയ് 6 ന് ഗാള്‍വേയില്‍

അയര്‍ലണ്ട്: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റീജിയന്‍ ആറാമത് ബാലകലോത്സവം മെയ് 6 ന് (തിങ്കളാഴ്ച) ഗാള്‍വേയില്‍ വെച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് ഭദ്രാസനത്തിലുള്ള പതിനൊന്ന് ദേവാലയങ്ങളില്‍ നിന്നായി ഏകദേശവും ഇരുനൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പ്രസ്തുത കലോത്സവത്തിന്റെ ഉദ്ഘാടനത്തില്‍ എം.ജെ.എസ്സ്.എസ്സ്.എ അയര്‍ലണ്ട് ഭദ്രാസന ഡയറക്ടര്‍ റവ.ഫാ.ബിജു പാറേക്കാട്ടില്‍ അധ്യക്ഷം വഹിക്കുന്നതാണ്. അന്നേദിവസം രാവിലെ 9 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് നാലുമണിക്ക് സമാപിക്കുന്നതായിരിക്കും. ഗാല്‍വേയിലുള്ള ഗോര്‍ട്ട് കമ്മ്യൂണിറ്റി സെന്ററില്‍ (Gort … Read more

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 18 ശനിയാഴ്ച്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 18 ശനിയാഴ്ച്ച രാവിലെ 10.30ന് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കും. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം … Read more

ബ്ലാഞ്ചര്‍ഡ് ടൗണിലും ഫിബ്‌സ്‌ബോറൊയിലും ആദ്യകുര്‍ബാന സ്വീകരണം. മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികന്‍…

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററിലും ബ്ലാഞ്ചര്‍ഡ് ടൗണ്‍ കുര്‍ബാന സെന്ററിലും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 4 ശനിയാഴ്ച നടക്കും. ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററില്‍ ജോയല്‍ ജോബിന്‍, നെവിന്‍ ബിജോയ്, മേവ് ആന്‍ ബിനോയ് എന്നീ കുട്ടികള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലി മദ്ധ്യേ ആദ്യകുര്‍ബാന സ്വീകരിക്കുന്നു. രാവിലെ 11:45 നു ഫിബ്‌സ്‌ബോറൊ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണു തിരുകര്‍മ്മങ്ങള്‍ നടക്കുക. ബ്ലാഞ്ചര്‍ഡ് ടൗണ്‍ ഹണ്‍സ്ടൗണ്‍ … Read more

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ഡബ്ലിനില്‍ സ്വീകരണം നല്‍കി.

അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാര്‍ മിലിത്തിയോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്. മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ലെയറിലുള്ള എന്നീസ് സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ വച്ചാണ് ഫാമിലി കോണ്‍ഫെറന്‍സ് നടത്തുന്നത്. ‘Journeying with God of the Father’ എന്നതാണ് ഈ വര്‍ഷത്തെ കോണ്ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ഈ … Read more