ബ്രേയിലും, താലായിലും ആദ്യകുര്‍ബാന സ്വീകരണം ശനിയാഴ്ച…

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ, ബ്രേ കുര്‍ബാന സെന്ററുകളിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറൊ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും. താലാ സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ഏപ്രില്‍ 27നു രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഒന്‍പത് കുട്ടികളാണു താലാ കുര്‍ബാന സെന്ററില്‍ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്. താലാ കുര്‍ബാന സെന്ററില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ – … Read more

കില്‍ക്കെനി സീറോ മലബാര്‍ സഭ; പ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും…

കില്‍ക്കെനി: കില്‍ക്കെനി സീറോ മലബാര്‍ സഭ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും ഭക്തിആദരവോടെ ഏപ്രില്‍ 25 മുതല്‍ ഏപ്രില്‍ 28 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു കൊടിയേറ്റം ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ … Read more

കോര്‍ക്കില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച.

കോര്‍ക്ക്: കോര്‍ക്ക് സിറോ മലബാര്‍ സമൂഹത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച നടക്കും. യൂറോപ്പിന്റെ അപ്പൊസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേ ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ പതിമ്മൂന്നു കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുക. മാര്‍ത്തോമ്മായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ അനുസ്മരണദിനമായ പുതുഞായറാഴ്ചയാണ് ചടങ്ങുകള്‍ നടക്കുക എന്നതുകൂടി ഇത്തവണത്തെ പ്രേത്യേകതയാണ്. ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന കുരുന്നുകളോടൊപ്പം പ്രാര്‍ഥനകളിലും, അവരുടെ സന്തോഷത്തിലും … Read more

സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാല്‍ബ്രിഗന്‍ സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളില്‍ പതിവ്‌പോലെ റിവര്‍വാലി സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകള്‍ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളില്‍ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ പൂര്‍ത്തിയായി…

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 24-ന് ബെല്‍ഫാസ്റ്റ്, 25-ന് DROGHEDA, 26 – ന് GALWAY, 27-ന് CORK, 28-ന് DABLIN എന്നീ സ്ഥലങ്ങളില്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ ശ്രീ. സജു കുര്യാക്കോസ്, ശ്രീമതി സാലി സാജു എന്നിവര്‍ വചനം നല്‍കാന്‍ എത്തുന്നു. കൂടാതെ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ.എം.വൈ. യോഹന്നാന്‍ മുഖ്യ സന്ദേശം നല്‍കും. ഒരു എക്യൂമിനിക്കല്‍ സുവിശേഷ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ … Read more

യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും…

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും നടക്കുന്നു. ഡബ്ലിനിലെ യോഗം ഐ.ജി.എം ചര്‍ച്ച് ഹാളില്‍ (ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ച്) വെച്ച് ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്നു. കാവനില്‍ വെച്ച് നടക്കുന്ന ശുശ്രൂഷ ഐ.ജി.എം ചര്‍ച്ചിന്റെ ബ്രാഞ്ചില്‍ ഏപ്രില്‍ 28 ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 മണി വരെ ആത്മീയ ശുശ്രൂഷയും മ്യൂസിക്കല്‍ നൈറ്റും നടത്തപ്പെടും. … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ മെയ് മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ക്രമത്തില്‍ ഈ വര്‍ഷം അറുപത്തഞ്ചോളം കുട്ടികളാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തില്‍ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് മൂന്ന്മണിക്ക് ലൂക്കന്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റര്‍ കുര്‍ബാന ഒന്‍പത് കുര്‍ബാനസെന്ററുകളില്‍.

ഡബ്ലിന്‍: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. ഈസ്റ്റര്‍ കുര്‍ബാനയുടെ ക്രമീകരണം: Tallaght – Church of the Incarnation, Ferttercain – Saturday 7 PM Lucan – Divine Mercy Church – Satuday 11 PM Blackrock – Church of … Read more

ക്രിസ്തുവിന്‍റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ദു:ഖവെള്ളി ആചരിച്ചു.

മനുഷ്യരക്ഷയ്‌ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദു:ഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്സ്ബെറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകൾ സംയുക്തമായി പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേ ദു:ഖവെള്ളി ശുശ്രൂഷകൾ നടത്തി. ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു. താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ … Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നമ്മുടെ ചിഹ്നം കുരിശ്: ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുരിശാണ് തങ്ങളുടെ ചിഹ്നമെന്ന് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം. ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്നും സൂസെപാക്യം സഭാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഈസ്റ്ററിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ചിഹ്നങ്ങള്‍ കാണുമ്പോള്‍ അത് സൂചിപ്പിച്ച പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ചിഹ്നങ്ങളും നമ്മുടെ ചിഹ്നം എന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ ചിഹ്നം കുരിശ് ആണ്. അദ്ദേഹം പറഞ്ഞു. സഭാഗംങ്ങളുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് … Read more