ഷീല പാലസ് മാമാങ്കം സീസൺ 2: ഡബ്ലിനിൽ ക്രിക്കറ്റ് ആവേശത്തിന് കിരീടമിട്ട് ‘ഉപ്പുകണ്ടം ബ്രദേഴ്സ്’
ഡബ്ലിൻ: ഡബ്ലിനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ രണ്ട് മാസമായി ആവേശത്തോടെ പിന്തുടർന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റായ ഷീല പാലസ് മാമാങ്കം സീസൺ 2 പ്രൗഢഗംഭീരമായ ഫൈനലോടെ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബാംബൂ ബോയ്സിനെ പരാജയപ്പെടുത്തി ഉപ്പുകണ്ടം ബ്രദേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി. തുടക്കം മുതൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ നിർണായക ഘട്ടങ്ങളിൽ മികച്ച ടീംവർക്കും ശാസ്ത്രീയമായ കളിത്തന്ത്രങ്ങളും പുറത്തെടുത്ത ഉപ്പുകണ്ടം ബ്രദേഴ്സ് ആധികാരികമായ പ്രകടനത്തിലൂടെയാണ് വിജയം കൈവരിച്ചത്. പരാജയത്തിലും കായികമനസ്സിന്റെ മഹത്വം … Read more





