യുകെയിലുടനീളമുള്ളതും അയർലണ്ടിലുമുള്ള തങ്ങളുടെ 154 ഹൈ സ്ട്രീറ്റ് ഷോപ്പുകളും അടച്ചുപൂട്ടി ഫാഷൻ ആക്‌സസറി ശൃംഖലയായ ക്ലെയേഴ്സ് (Claire’s). ഇതിന്റെ ഫലമായി ഏകദേശം 1,300 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഈ നീക്കം മറ്റ് ഷോപ്പുകളിൽ പ്രവർത്തിക്കുന്ന ക്ലെയേഴ്സിന്റെ 356 കൺസെഷൻ സ്റ്റോറുകളെയും, ഹെഡ് ഓഫീസിനെയും ബാധിക്കില്ല.
ആഭരണങ്ങൾ, വസ്ത്രങ്ങൾക്കായുള്ള ആക്‌സസറികൾ, ഇയർ പിയേഴ്‌സിംഗ് സേവനങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ക്ലെയേഴ്സ് അമേരിക്കയിലാണ് സ്ഥാപിതമായത്. 1996-ൽ യുകെയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 2000-ൽ ആണ് ക്ലെയേഴ്സ് അയർലണ്ടിലെത്തിയത്.
ഹൈ സ്ട്രീറ്റുകളിലുടനീളം ക്ലെയേഴ്‌സ് ഷോപ്പുകൾ അതിവേഗം വ്യാപിച്ചുവെങ്കിലും സമീപ വർഷങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഓൺലൈൻ സ്റ്റോറുകളിൽ സാധനങ്ങൾ ലഭിക്കാൻ തുടങ്ങിയത് കമ്പനിയെ ബാധിച്ചിരുന്നു. ഇതാണ് അടച്ചുപൂട്ടലിലേയ്ക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം നടന്ന മുൻ അഡ്മിനിസ്‌ട്രേഷൻ നടപടിക്കിടെ 145 സ്റ്റോറുകൾ ക്ലെയേഴ്സ് അടച്ചുപൂട്ടുകയും ഏകദേശം 1,000 ജോലികൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments