ഒഫാലി സ്റ്റേഷനിലെ കഞ്ചാവ് വേപ്പുകൾ ലീക്ക് ആയി; കെമിക്കൽ ശ്വസിച്ച രണ്ട് ഗാർഡകൾ ആശുപത്രിയിൽ

By Rose Malayalam Desk

കൗണ്ടി ഒഫാലിയിലെ Edenderry ഗാര്‍ഡ സ്റ്റേഷനില്‍ പിടിച്ചെടുത്ത കഞ്ചാവ് വേപ്പ് ഉല്‍പ്പന്നങ്ങള്‍ ശ്വസിച്ച് രണ്ട് ഗാര്‍ഡകള്‍ ആശുപത്രിയില്‍. ബുധനാഴ്ചയാണ് പിടിച്ചെടുത്ത വേപ്പുകള്‍ കൈകാര്യം ചെയ്യവെ രണ്ട് ഗാര്‍ഡ അംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉല്‍പ്പന്നം ലീക്ക് ആയതിനെ തുടര്‍ന്ന് ഇവര്‍ കെമിക്കലുകള്‍ ശ്വസിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതായും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments