അയർലണ്ടിലെ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ തലവനെന്ന് കരുതപ്പെടുന്ന ഡാനിയേൽ കിനഹാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് അടക്കമുള്ള ഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് ഐറിഷ് കോടതികൾ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് മാഫിയകളിൽ ഒന്നിന്റെ തലവനാണ് കിനഹാൻ എന്നാണ് പറയപ്പെടുന്നത്. അയർലണ്ടിൽ നിരവധി കേസുകൾ ഇയാൾക്ക് എതിരെ ഉണ്ട്. അയർലണ്ടിലെ മറ്റൊരു മാഫിയ സംഘമായ ഹച്ച് ഗ്യാങ്ങുമായി കിനഹാൻ ഗ്യാങ്ങിനുള്ള കുടിപ്പക പല മരണങ്ങൾക്കും കാരണമാകുകയും ചെയ്തിട്ടുണ്ട്.
വാറന്റ് പുറപ്പെടുവിച്ച് 48 മണിക്കൂറിനുള്ളിൽ നടത്തിയ തീവ്രമായ തിരച്ചിലും നിരീക്ഷണ പ്രവർത്തനങ്ങളുമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചതെന്ന് ദുബായ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 15-നാണ് അറസ്റ്റ് നടന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഉള്ളതിനാൽ കിനഹാനെ വൈകാതെ അയർലണ്ടിൽ എത്തിച്ചേക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments