മഴയ്ക്ക് വിട, അയർലണ്ടിൽ വെയിലെത്തുന്നു; താപനില 23 ഡിഗ്രി വരെ ഉയരും

By Rose Malayalam Desk

ദിവസങ്ങള്‍ നീണ്ട കലുഷിതമായി കാലാവസ്ഥയ്ക്ക് ശേഷം ഈ വാരാന്ത്യത്തോടെ അയര്‍ലണ്ടില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പതിവ് ജൂണ്‍ മാസത്തിന് വിപരീതമായി ശക്തമായ മഴയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ഉണ്ടായത്.

എന്നാല്‍ നാളെ (ശനി) പൊതുവെ രാജ്യത്ത് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. നല്ല വെയിലും ലഭിക്കും. താപനില 14 മുതല്‍ 22 ഡിഗ്രി വരെ ഉയരുകയും ചെയ്യും. അതേസമയം വടക്കന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കും.

ഞായറാഴ്ചയും വരണ്ട കാലാവസ്ഥ തുടരുകയും, വെയില്‍ ലഭിക്കുകയും ചെയ്യും. 17 മുതല്‍ 23 ഡിഗ്രി വരെയാണ് ചൂട് പ്രതീക്ഷിക്കുന്നത്. മദ്ധ്യമേഖലയില്‍ നല്ല രീതിയില്‍ ചൂട് അനുഭവപ്പെടും.

തിങ്കളാഴ്ച പടിഞ്ഞാറന്‍ പ്രദേശത്ത് ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. വെയിലിനൊപ്പം ഇടയ്ക്കിടെ കാര്‍മേഘവുമെത്തും. 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments