കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഗൂഗിളിന് 890 മില്യണ്‍ യൂറോ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഷോപ്പിങ്, ഹോട്ടല്‍സ്, സ്‌പോര്‍ട്‌സ് സ്‌കോര്‍സ്, ട്രാന്‍സ്‌പോര്‍ട്ട് മുതലായവ സെര്‍ച്ച് ചെയ്യുമ്പോള്‍ തങ്ങളുടെ സര്‍വീസുകള്‍ക്ക് ഗൂഗിള്‍ പ്രാധാന്യം നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രണ്ട് സംഭവങ്ങളിലായി 460 മില്യണ്‍, 430 മില്യണ്‍ എന്നിങ്ങനെയാണ് യൂറോപ്യന്‍ കമ്മീഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഒന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ സ്വന്തം സര്‍വീസുകള്‍ക്ക് പ്രാമുഖ്യം നല്‍കിയതിനും, മറ്റൊന്ന് ഗൂഗിള്‍ പ്ലേയില്‍ ചിലവ് കുറഞ്ഞ സേവനങ്ങള്‍ ലഭിക്കുന്ന ആപ്പുകള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ തടഞ്ഞതിനുമാണ്. ഇതുവഴി ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന്റെ ലംഘനമാണ് ഗൂഗിള്‍ നടത്തിയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഷോപ്പിങ്, ഹോട്ടല്‍സ് മുതലായ സേവനങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സ്വന്തം സേവനങ്ങള്‍ ആദ്യം വരുന്ന രീതിയിലും, കൂടുതല്‍ മികച്ച രീതിയില്‍ കാണിച്ചുമാണ് ഗൂഗിള്‍ നിയമലംഘനം നടത്തിയത്. മറ്റ് കമ്പനികളുടെ സേവനങ്ങള്‍ക്ക് ഇത്തരം പരിഗണനയൊന്നും കിട്ടിയിരുന്നുമില്ല. ആപ്പ് സ്റ്റോറില്‍ കുറഞ്ഞ വിലയ്ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെയും ഗൂഗിള്‍ വിലക്കി.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് മത്സരം കുറയ്ക്കാന്‍ ശ്രമിച്ചതിനും, ഉപഭോക്താക്കളുടെ ചോയ്‌സ് കുറച്ചതിനുമായി നേരത്തെ ഇയു ചുമത്തിയ 4.1 ബില്യണ്‍ യൂറോയുടെ പിഴയ്ക്ക് എതിരെ കമ്പനി നല്‍കിയ അപ്പീല്‍ ഈയിടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നിയമലംഘനത്തിന് പുതിയ പിഴ ഗൂഗിളിന് ലഭിച്ചിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments