കോർക്കിലെ ബാങ്ക് ഓഫ് അയർലണ്ട് കെട്ടിടത്തിൽ നിന്നും എടിഎം മോഷ്ടിച്ചു; കെട്ടിടം തകർത്തത് ഫ്രണ്ട് ലോഡർ മെഷീൻ ഉപയോഗിച്ച്

By Rose Malayalam Desk

കോര്‍ക്കില്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് കെട്ടിടത്തില്‍ നിന്നും എടിഎം മെഷീന്‍ മോഷ്ടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ബാങ്കിന്റെ Little Island ബ്രാഞ്ച് കെട്ടിടത്തില്‍ നിന്നും എടിഎം കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മോഷണത്തിനിടെ കെട്ടിടത്തിന് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അതേസമയം മെഷീനിനുള്ളില്‍ എത്ര യൂറോ ഉണ്ടായിരുന്നു എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഫ്രണ്ട് ലോഡർ മെഷീൻ ഉപയോഗിച്ചാണ് കെട്ടിടം തകർത്തത്.

പുലര്‍ച്ചെ 1.30-ഓടെ മോഷണം നടന്നുവെന്നാണ് ഗാര്‍ഡയുടെ നിഗമനം. സ്ഥലത്ത് ഗാര്‍ഡ ഫോറന്‍സിക് പരിശോധന നടത്തി.

സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 9 ബുധനാഴ്ച രാത്രി 9 മണിക്കും പിറ്റേന്ന് രാവിലെ 6 മണിക്കും ഇടയില്‍ Little Island പ്രദേശത്തും, N25 Westbound, Junction 3 Cobh Cross, Junction 2 Little Island എന്നീ പ്രദേശങ്ങളിലും യാത്ര ചെയ്തിരുന്നവരുടെ കാര്‍ ഡാഷ് ക്യാമറയില്‍ മോഷ്ടാക്കളുടെയോ, അവര്‍ സഞ്ചരിച്ച വാഹനങ്ങളുടെയോ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Mayfield Garda Station – 021-4558510
Garda Confidential Line – 1800 666 111

ഏതാനും ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് കോര്‍ക്കില്‍ എടിഎം മോഷ്ടിക്കപ്പെടുന്നത്. ജൂണ്‍ 2-ന് Mallow-യിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനകത്ത് സ്ഥിതി ചെയ്യുന്ന എടിഎം ജെസിബി ഉപയോഗിച്ച് മോഷ്ടിക്കാന്‍ ശ്രമമുണ്ടായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments