കിൽഡെയറിൽ വീട്ടിൽ വെടിവെപ്പ്: ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

കൗണ്ടി കിൽഡെയറിലെ സെൽബ്രിഡ്ജിൽ വീട്ടിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്.
Walled Gardens പ്രദേശത്തുള്ള ഒരു വീട്ടിൽ ശനിയാഴ്ച പുലർച്ചെ ഏകദേശം 12:10-ഓടെയാണ് സംഭവം നടന്നത്.
ഇരുപതുകളിൽ പ്രായമുള്ള ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.

സംഭവസ്ഥലത്ത് സാങ്കേതിക പരിശോധന നടത്തിയ ഗാർഡ സംഭവത്തിന് സാക്ഷികളായവർ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
മെയ് 30 ശനിയാഴ്ച രാത്രി 11:45-നും അർദ്ധരാത്രി 12:30-നും ഇടയിൽ സെൽബ്രിഡ്ജിലെ വാൾഡ് ഗാർഡൻസ് പരിസരത്ത് ഉണ്ടായിരുന്നവരും, എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരും അല്ലെങ്കിൽ ഒരു മോട്ടോർ സൈക്കിൾ കണ്ടവരും അന്വേഷണ ഉദ്യോഗസ്ഥരായ ഗാർഡയെ ബന്ധപ്പെടാനാണ് അഭ്യർത്ഥന. ഡാഷ് ക്യാമറ, മൊബൈൽ ക്യാമറ ദൃശ്യങ്ങൾ ഉണ്ടെങ്കിലും കൈമാറണം.

വിവരങ്ങൾ അറിയാവുന്നവർക്ക് Leixlip ഗാർഡ സ്റ്റേഷനുമായി 01 666 7800 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments