Co Laois-ലുള്ള Portlaoise-ലെ വീട്ടില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെ Old Knockmay Road-ലുള്ള ഒരു വീട്ടിലാണ് നിരവധി തവണ വെടിവെപ്പുണ്ടായത്. വീട്ടിലും, ഇവിടുത്തെ ഒരു കാറിലും നിരവധി വെടിയുണ്ടകള്‍ തുളഞ്ഞുകയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുന്നുണ്ട്. ഇതെപ്പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Portlaoise Garda Station – 057 867 4100
Garda Confidential Line – 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments