ഗോൾവേയിൽ വെടിവെപ്പ്; അക്രമികൾ 2 കാറുകൾക്ക് തീവെച്ചു

By Rose Malayalam Desk

കൗണ്ടി ഗോൾവേയിലെ Atherny- യിൽ വെടിവെപ്പ് നടത്തുകയും, രണ്ട് കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ ഗാർഡ അന്വേഷണമാരംഭിച്ചു. ഞായറാഴ്ച പുലർച്ചെ Cullairbaun estate- ലായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഗാർഡ അറിയിച്ചു.

സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തിയ ഗാർഡ, സംഭവത്തെ പറ്റി എന്തെങ്കിലും അറിവുള്ളവർ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു. മെയ്‌ 10 ഞായറാഴ്ച പുലർച്ചെ Cullairbaun estate-നു സമീപത്തുകൂടെ കടന്നുപോയ കാറുകളുടെ ഡ്രൈവർമാർ ഡാഷ് ക്യാമറകൾ പരിശോധിക്കുകയും, സംശയകരമായി എന്തെങ്കിലും കണ്ടാൽ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയെ ബന്ധപ്പെടുകയും വേണം:
Oranmore Garda Station on 091 288030
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments