ഡബ്ലിൻ മലനിരകളിൽ വീണ്ടും കാട്ടുതീ: ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു, കാർ പാർക്ക് അടച്ചു

By Rose Malayalam Desk

ഡബ്ലിനിലെ മലനിരകളില്‍ വീണ്ടും കാട്ടുതീ. Kilternan-ന് സമീപത്തെ Carrickgollogan-ലുള്ള മലനിരകളില്‍ വളരുന്ന ഗോസ് ചെടികള്‍ക്കാണ് തീപിടിച്ചത്. ഇന്നലെയുണ്ടായ തീപിടിത്തം കാരണം പ്രദേശത്തേയ്ക്ക് പ്രവേശനം നിരോധിക്കുകയും, കാര്‍ പാര്‍ക്ക് അടക്കമുള്ളവ അടയ്ക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡബ്ലിനിലെ Killeney Hill-ലും ദിവസങ്ങള്‍ക്ക് മുമ്പ് ഗോസ് വാടിക്കരിഞ്ഞ ഗോസ് ചെടികള്‍ക്ക് തീപിടിച്ചിരുന്നു. ചൂട് വര്‍ദ്ധിച്ചതോടെ ഇത്തരത്തില്‍ രാജ്യത്ത് പലയിടത്തും കാട്ടുതീ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം കൗണ്ടി കാര്‍ലോയിലെ Backstairs Mountains-ലുണ്ടായ അഗ്നിബാധ ഏറെ പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments