സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (CSO) കണക്കനുസരിച്ച്, 2026 ഫെബ്രുവരി വരെയുള്ള 12 മാസത്തിനുള്ളിൽ അയർലണ്ടിലെ വീടുകളുടെ വിലയിൽ ഉണ്ടായ വർദ്ധന 6.8 ശതമാനം. ജനുവരി വരെയുള്ള ഒരു വർഷത്തിൽ രേഖപ്പെടുത്തിയ 7.1 ശതമാനത്തേക്കാൾ താഴെയാണിത്. 2026 ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ രാജ്യത്ത് ഒരു വീട് വാങ്ങാൻ നൽകേണ്ട ശരാശരി വില 390,000 യൂറോ ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ഡബ്ലിനിലെ കാര്യമെടുത്താൽ പ്രോപ്പർട്ടി വില 5.6 ശതമാനം ആണ് വർദ്ധിച്ചത്. ഡബ്ലിന് പുറത്തുള്ള വില 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 7.8 ശതമാനവും വർദ്ധിച്ചു.
2026 ഫെബ്രുവരിയിൽ വീടുകൾക്ക് ഏറ്റവും ഉയർന്ന ശരാശരി വിലയുള്ള പ്രദേശം പതിവുപോലെ Dún Laoghaire-Rathdown ആയിരുന്നു- വില 681,500 യൂറോ. മറുവശത്ത് ഏറ്റവും കുറവ് ശരാശരി വിലയുള്ള പ്രദേശം ഡോണിഗാൾ ആയിരുന്നു- വില 198,000 യൂറോ.
ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടെ വീടുകൾക്ക് ഏറ്റവും വിലയേറിയ എയർകോഡ് A94 (ബ്ലാക്ക്റോക്ക്, ഡബ്ലിൻ) ആയിരുന്നു- ശരാശരി വില 841,250 യൂറോ. അതേസമയം F45 എയർകോഡിൽ (Castlerea, Roscommon) ആണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്- 153,000 യൂറോ.
ഡബ്ലിന് പുറത്ത്, വീടുകളുടെ വില 7.4 ശതമാനവും അപ്പാർട്ട്മെന്റുകളുടെ വില 13.2 ശതമാനവും ആണ് ഒരു വർഷത്തിനിടെ വർദ്ധിച്ചത്.
ഡബ്ലിന് പുറത്ത് വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർദ്ധന കണ്ട പ്രദേശം മിഡ്ലാൻഡ്സ്(Laois, Longford, Offaly, and Westmeath) ആയിരുന്നു- 15.3 ശതമാനം. മറുവശത്ത് സൗത്ത്-വെസ്റ്റ് (കോർക്ക്, കെറി) 4.2 ശതമാനത്തോടെ ഏറ്റവും കുറവ് വർദ്ധന രേഖപ്പെടുത്തി.
2026 ഫെബ്രുവരിയിൽ, ആകെ 3,370 വീടുകളുടെ വിൽപ്പനയാണ് രാജ്യത്ത് ഉണ്ടായത് എന്നും, കച്ചവടത്തിന്റെ ആകെ മൂല്യം 1.47 ബില്യൺ യൂറോ ആയിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments