അയർലണ്ടിലെ പണപ്പെരുപ്പം രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എന്ന് റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2026 ഏപ്രിൽ വരെയുള്ള ഒരു വർഷത്തെ കണക്കെടുത്താൽ പണപ്പെരുപ്പം 3.7% ആണ്. 2026 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ ഇത് 3.6% ആയിരുന്നു. ജനുവരി 2024-നു ശേഷം പണപ്പെരുപ്പം ഇത്രയും ഉയരുന്നതും ആദ്യമായാണ്. അന്ന് 4.1% ആണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്.
ഹോം ഹീറ്റിംഗ് ഓയിൽ അടക്കമുള്ള ഊർജ്ജോൽപ്പന്നങ്ങളുടെ വിലക്കയറ്റമാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമായിരിക്കുന്നത്. ഹീറ്റിംഗ് ഓയിലിന് ഒരു വർഷത്തിനിടെ 80% ആണ് വില വർദ്ധിച്ചത്. 2025 ഏപ്രിലിനെ അപേക്ഷിച്ച് ഈ ഏപ്രിലിൽ ഡീസൽ വില 26.1% വർദ്ധിച്ച് ലിറ്ററിന് 2.17 യൂറോയും ആയി.
ഇക്കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതൽ വില വർദ്ധിച്ചത് വിദ്യാഭ്യാസ സേവനങ്ങൾ (8.9% വിലവർദ്ധന), ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ (8.1%), വസ്ത്രങ്ങൾ, ചെരുപ്പുകൾ (7.9%) എന്നിവയ്ക്കാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Furnishings, Household Equipment & Routine Household Maintenance എന്നിവയ്ക്ക് മാത്രമാണ് ഒരു വർഷത്തിനിടയിൽ വില കുറഞ്ഞത് (0.6%).
2026 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷന് 1.6%, ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയ്ക്ക് 1.1% എന്നിങ്ങനെയും വില കൂടിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments