അയര്‍ലണ്ടില്‍ ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെയുള്ള വിലക്കയറ്റം 3.4% ആയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഈ കാലയളവിനിടെ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട സേവനങ്ങള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നതെന്നും (8.9%) കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹൗസിങ്, ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തിനിടെ 7.7% ആണ് വില വര്‍ദ്ധിച്ചത്. ക്ലോത്തിങ്, ഫൂട്ട്‌വെയര്‍ എന്നിവയ്ക്ക് 8.5%, ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയ്ക്ക് 5.5% എന്നിങ്ങനെയും വില വര്‍ദ്ധിച്ചു.
2025 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഒരു മേഖല പോലും വിലക്കുറവ് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. 2021 ഡിസംബറിന് ശേഷം ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണ്.
അതേസമയം 2026 ജൂണില്‍ നിന്നും ജൂലൈ എത്തുന്ന ഒരു മാസത്തിനിടെ Recreation, Sport & Culture എന്നിവയ്ക്ക് 2.7% വില വര്‍ദ്ധിച്ചു. ഹൗസിങ്, ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് ഒരു മാസത്തിനിടെ 0.8 ശതമാനവും വില ഏറി. അതേസമയം ക്ലോത്തിങ്, ഫൂട്ട് വെയര്‍ എന്നിവയ്ക്ക് ഒരു മാസത്തിനിടെ 5.1% വില ഇടിുകയും ചെയ്തിട്ടുണ്ട്. ഗതാഗതത്തിന് 0.9 ശതമാനവും വിലക്കുറവ് നേരിട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments