ആഘോഷിക്കാം, അയർലണ്ടിൽ വെയിലെത്തുന്നു; താപനില 21 ഡിഗ്രി വരെ ഉയരും

By Rose Malayalam Desk

രാജ്യത്ത് വരും ദിവസങ്ങളില്‍ നല്ല വെയില്‍ ലഭിക്കുമെന്നും, താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

ഇന്ന് പകല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പലയിടത്തും താപനില പ്രതീക്ഷിക്കുന്നത്. രാത്രി മണ്‍സ്റ്റര്‍ പ്രദേശത്തും, പിന്നീട് കൊണാക്ട് പ്രദേശത്തും മഴയ്ക്ക് സാധ്യതയുണ്ട്. മിഡ്‌ലാന്‍ഡ്‌സിലെ ചില പ്രദേശങ്ങളിലും മഴ പെയ്‌തേക്കും. രാത്രിയില്‍ 1 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

നാളെ (ശനി) രാവിലെ മണ്‍സ്റ്റര്‍, കൊണാക്ട് പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് പിന്നീട് വടക്കന്‍ പ്രദേശത്തേയ്ക്കും വ്യാപിച്ചേക്കും. ഉച്ചയോടെ മഴ മാറി നല്ല വെയില്‍ ലഭിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയും, കിഴക്കന്‍ പ്രദേശങ്ങളില്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുകയും ചെയ്യും. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരുമെന്നും, 5 മുതല്‍ 9 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനിലയെന്നും കാലാവസ്ഥാ വിദ്ഗദ്ധര്‍ അറിയിച്ചു.

ഞായറാഴ്ചയും വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ലെയിന്‍സ്റ്റര്‍, അള്‍സ്റ്റര്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും, വൈകുന്നേരവും ചെറിയ മഴ പെയ്‌തേക്കാം. 14 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് 5-9 ഡിഗ്രി വരെ താഴ്‌ന്നേക്കും.

തിങ്കള്‍ മുതല്‍ അങ്ങോട്ടുള്ള ദിവസങ്ങളിലും മെച്ചപ്പെട്ട വെയിലുള്ള കാലാവസ്ഥ തുടരുമെന്നും, 18 ഡിഗ്രി വരെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments