കൗണ്ടി ഡബ്ലിനില്‍ 193 അഫോര്‍ഡബിള്‍, സോഷ്യല്‍ ഹോമുകളുടെ നിര്‍മ്മാണമാരംഭിച്ച് ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി (LDA). വടക്കന്‍ പ്രദേശത്തെ Kinsealy-യിലുള്ള Golding Green-ല്‍ നടക്കുന്ന വീടുകളുടെ നിര്‍മ്മാണം 2028-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ആകെ വീടുകളില്‍ 123 എണ്ണം ത്രീ ബെഡ്‌റൂം വീടുകളും, 30 എണ്ണം ടു ബെഡ്‌റൂം, 20 എണ്ണം ത്രീ ബെഡ് ഡ്യുപ്ലെക്‌സുകളും, 20 എണ്ണം ടു ബെഡ് അപ്പാര്‍ട്ട്‌മെന്റുകളുമാണ്. എല്ലാം എ റേറ്റിങ് ഉള്ളവയുമായിരിക്കും.
വീടുകള്‍ക്കൊപ്പം ഇവിടെ കുട്ടികള്‍ക്കായി ക്രെഷ്, പബ്ലിക് ഓപ്പണ്‍ സ്‌പേസ്, ഫുട്‌ബോള്‍ പിച്ച്, നടപ്പാത, സൈക്കിള്‍ ഗ്രീന്‍ വേ എന്നിവയും നിര്‍മ്മിക്കും. Clarehall, Malahide എന്നിവയ്ക്കിടയിലാണ് പ്രദേശമെന്നതിനാല്‍ ബസ്, ട്രെയിന്‍, DART എന്നിങ്ങനെ മികച്ച ഗതാഗത സൗകര്യവുമുണ്ടാകും.
Local Authority Affordable Purchase Scheme വഴി ഇവിടെ കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാം എന്നതും ആശ്വാസകരമാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments