ഡബ്ലിനിലെ ബാലിമണില്‍ മോട്ടോര്‍സൈക്കിള്‍ മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മോട്ടോര്‍സൈക്കിള്‍ മോഷ്ടാക്കളെ ലക്ഷ്യമിട്ട് ബുധനാഴ്ച ഗാര്‍ഡയുടെ Stolen Motor Vehicle Investigation Unit-ഉം, Garda National Bureau of Criminal Investigation (NBCI)-ഉം, DMR North Division ഗാര്‍ഡയുമായി ചേര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് 30-ലേറെ പ്രായമുള്ള പുരുഷന്‍ പിടിയിലായത്.
ഓപ്പറേഷനില്‍ മോഷ്ടിച്ചവ അടക്കം ഏഴ് മോട്ടോര്‍സൈക്കിളുകളും, ഇ-ബൈക്കുകളും പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments