അയർലണ്ടിലെ ആശുപത്രികളിൽ ജൂൺ മാസം മാത്രം ട്രോളികളിൽ ചികിത്സ തേടിയത് 9,612 പേർ; ചൂടിനെ ചെറുക്കാൻ ആശുപത്രികളിൽ സംവിധാനമില്ലാത്തത് വെല്ലുവിളിയെന്നും INMO

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളിലുള്ള സൗകര്യക്കുറവ് വെളിപ്പെടുത്തിക്കൊണ്ട് Irish Nurses and Midwives Organisation (INMO)-ന്റെ പുതിയ കണക്കുകള്‍ പുറത്ത്. ജൂണ്‍ മാസത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാത്തത് കാരണം ട്രോളികളിലും മറ്റുമായി ചികിത്സ തേടിയത് 9,612 പേരാണെന്ന് INMO വ്യക്തമാക്കി. കഴിഞ്ഞ മാസം വിവിധ ആശുപത്രികളില്‍ ട്രോളികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇപ്രകാരം:
-University Hospital Limerick: 1,799

-Sligo University Hospital: 885

-Cork University Hospital: 708

-St Vincent’s University Hospital: 662

-University Hospital Galway: 617

ഇതോടെ ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ട്രോളികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 66,400 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12% അധികമാണിത്. ഇങ്ങനെ പോകുകയാണെങ്കില്‍ ചരിത്രത്തില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഈ വര്‍ഷം തകരാനും സാധ്യതയുണ്ട്.

ചൂട് കുറഞ്ഞ സമയങ്ങളില്‍ ആശുപത്രികളില്‍ സാധാരണയായി തിരക്കനുഭവപ്പെടുന്നത് കുറയാറുണ്ടായിരുന്നുവെന്നും, എന്നാല്‍ ഈയടുത്ത ഏതാനും വര്‍ഷങ്ങളിലായി സ്ഥിതി അതല്ലെന്നും INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ജൂണ്‍ മാസത്തില്‍ താപനില വര്‍ദ്ധിച്ചതോടെ രോഗികളുടെ എണ്ണവും കൂടിയതായി പറഞ്ഞ സെക്രട്ടറി, ഇത് നഴ്‌സുമാരെ വല്ലാതെ കഷ്ടപ്പെടുത്തുന്നതായും, ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ പര്യാപ്തമല്ലാത്ത കെട്ടിടങ്ങളില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ HSE-യുടെ ഗൗരവകരമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments