കോര്‍ക്ക് സിറ്റിയില്‍ സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ Ballinlough-യിലെ Churchyard Lane-ലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഒരു സ്ത്രീക്കാണ് കത്തിക്കുത്തേറ്റത്. ഒരു വാഹനത്തില്‍ കാത്തുനിന്ന പ്രതി ഇവരെ കുത്തുകയായിരുന്നു എന്നും, പ്രതിയും സ്ത്രീയും തമ്മില്‍ പരിചയമുണ്ടെന്നുമാണ് വിവരം.
സമീപത്തുകൂടി നടന്നുപോകുകയായിരുന്ന മൂന്ന് പേര്‍ സ്ത്രീയുടെ രക്ഷയ്‌ക്കെത്തുകയും, പാരാമെഡിക്‌സ് സ്ഥലത്തെത്തി ഇവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. സ്ത്രീയെ പിന്നീട് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തതായും, പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവസ്ഥലത്ത് നിന്നുതന്നെയാണ് പ്രതിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മേല്‍ Criminal Justice Atc 1984-ലെ സെക്ഷന്‍ 4 ചുമത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments