ഞായറാഴ്ച ഗോൾവേയില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. Abbeygate Street-ല്‍ വച്ച് പുലര്‍ച്ചെ 3.30-ഓടെയാണ് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ സമീപിച്ച അപരിചിതന്‍ ഇദ്ദേഹത്തെ ആക്രമിച്ചത്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ അജ്ഞാതനായ അക്രമിയെ പറ്റി എന്തെങ്കിലും സൂചനകളുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവം നടക്കുന്ന സമയം പ്രദേശത്തുണ്ടായിരുന്ന ആരുടെയെങ്കിലും മൊബൈല്‍ ക്യാമറിയിലോ, പ്രദേശത്തുകൂടെ സഞ്ചരിക്കുകയായിരുന്ന കാറുകളുടെ ഡാഷ് ക്യാമറയിലോ അക്രമത്തിന്റെയോ, അക്രമിയുടെയോ ദൃശ്യം പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Galway Garda Station – 091 538000
Garda Confidential Line – 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments