വാട്ടർഫോർഡ് പള്ളിയിൽ കുർബാനയ്ക്കിടെ സ്ത്രീക്ക് കുത്തേറ്റു; പ്രതി പിടിയിൽ

By Rose Malayalam Desk

വാട്ടര്‍ഫോര്‍ഡിലെ പള്ളിയില്‍ സ്ത്രീയെ കത്തി കൊണ്ട് കുത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെയാണ് Tramore-ലെ Holy Cross Church-ല്‍ കുര്‍ബാന നടക്കുന്നതിനിടെ 50-ലേറെ പ്രായമുള്ള സ്ത്രീക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ University Hospital Waterford (UHW)-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ Niall Cummins എന്ന 36-കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ Tramore-ലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വാട്ടര്‍ഫോര്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളും കുത്തേറ്റ സ്ത്രീയും തമ്മില്‍ മുന്‍പരിചയമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments