ഡബ്ലിനിലെ Coolock-ല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 50-ലേറെ പ്രായമുള്ളയാളുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ബുധനാഴ്ച Clonshaugh Park എന്‍ട്രന്‍സിന് സമീപം Belcamp Park-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ പ്രദേശത്ത് ഒരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാര്‍ഡയും, എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവം നടന്ന പ്രദേശം പരിശോധന നടത്താനായി അടച്ച ഗാര്‍ഡ, സംഭവത്തെ പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു. മെയ് 20 ബുധനാഴ്ച വൈകിട്ട് 5.30-നും 6.30-നും ഇടയില്‍ Belcamp Park-ലേയ്ക്കുള്ള Clonshaugh Park entrance-ലോ, ഡബ്ലിന്‍ 17-ലെ Coolock-ലുള്ള Clonshaugh Drive-ലോ ഉണ്ടായിരുന്ന ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയിലോ, മൊബൈല്‍ ക്യാമറയിലോ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ, സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ അവര്‍ ഉടന്‍ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു. ഈ സമയം Belcamp Park-ല്‍ എക്‌സര്‍സൈസ് ചെയ്യുകയായിരുന്നവരും സംഭവം കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. വിവരങ്ങള്‍ നല്‍കുന്നയാളിന്റെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കും:
Coolock Garda Station on (01) 666 4200
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments