Co Laois-ല്‍ നടന്ന ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 1.15-ഓടെ Portarlington-ലെ മെയിന്‍ സ്ട്രീറ്റില്‍ വച്ചാണ് 60-ലേറെ പ്രായമുള്ള പുരുഷന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ 40-കളില്‍ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, അക്രമദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Portlaoise Garda Station – (057) 867 4100
Garda Confidential Line – 1800 666 111,
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments