ഡോണിഗാൾ കൗൺസിൽ ഓഫീസിൽ വച്ച് ഗാർഡകളെ ആക്രമിച്ചു; 2 പേർ അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി ഡോണിഗാളിലലെ കൗണ്‍സില്‍ ഓഫീസില്‍ വച്ച് ഗാര്‍ഡകളെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലെറ്റര്‍കെന്നിയിലെ Neil T Blaney Road-ലുള്ള Donegal County Council Public Services Centre-ല്‍ വച്ച് സംഭവമുണ്ടായത്. ഇവിടെ വച്ച് അബ്ദു അബൂസിദ് എന്ന വ്യക്തി ജീവനക്കാരുമായി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയുമായിരുന്നു.

പിന്നാലെ ഗാര്‍ഡയുമായും ഇയാള്‍ പ്രശ്‌നമുണ്ടാക്കുകയും, രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെ പരിക്കുകളെ തുടര്‍ന്ന് ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ അബ്ദുവിനെയും, ഒരു സ്ത്രീയെയും ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ പിന്നീട് വിട്ടയച്ചു. ഇവരെ തിങ്കളാഴ്ച ലെറ്റര്‍ കെന്നി ജില്ലാ കോടതിയില്‍ ഹാജരാക്കും.

അതേസമയം 35-കാരനായ അബ്ദുവിന് മേല്‍ കേസ് ചുമത്തി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഗാര്‍ഡയെ ആക്രമിക്കുക, ആളുകളെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക മുതലായ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കുക, വീട് വിട്ട് പുറത്തുപോകാതിരിക്കുക, 150 യൂറോയുടെ ബോണ്ട് ഒപ്പിടുക മുതലായ ഉപാധികളിന്മേല്‍ ഇയാള്‍ക്ക് കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. കേസ് വീണ്ടും ഏപ്രില്‍ 27-ന് കേള്‍ക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments