പട്ടാപ്പകൽ ടൈറോണിൽ നടന്ന കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കൗണ്ടി ടൈറോണില്‍ നടന്ന കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച പകല്‍ 12.25-ഓടെ Kelvin Road പ്രദേശത്തുവച്ചാണ് ഒരു പുരുഷന് വയറ്റില്‍ കുത്തേറ്റത്. തുടര്‍ന്ന് പൊലീസും, ആംബുലന്‍സും സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 44 വയസുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തതായി നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ 101 എന്ന നമ്പറില്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കേസ് റഫറന്‍സ് നമ്പര്‍ 34 – 19/04/26.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments