കൗണ്ടി ടൈറോണിലെ കോടതിയിൽ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

നോർത്തേൺ അയർലണ്ടിലെ കൗണ്ടി ടൈറോണിലുള്ള കോടതിയിൽ ചൂടുവെള്ളം ദേഹത്ത് ഒഴിച്ചതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. സംഭവത്തിൽ 34-കാരനായ മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച Strabane Magistrates’ Court- ൽ വെച്ചാണ് 34-കാരൻ മറ്റൊരാളുടെ ദേഹത്തേയ്ക്ക് ചൂടുവെള്ളം ഒഴിച്ചത്. തുടർന്ന് മുഖത്തും ശരീരത്തിന്റെ മുകൾ ഭാഗത്തും പൊള്ളലേറ്റ ഇരയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ശരീരത്തിന് പരിക്കേൽപ്പിക്കുന്ന രീതിയിലുള്ള ആക്രമണം, കരുതിക്കൂട്ടി മാരകമായി ഉപദ്രവിക്കാനുള്ള ശ്രമം, മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ ചുമത്തിയേക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments