ലിമെറിക്കിൽ അരിവാൾ ഉപയോഗിച്ച് ആക്രമണം. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള Ballinacurra Weston-ൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ആക്രമണം നടന്നത്.
പരിക്കേറ്റയാളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. മറ്റൊരു പുരുഷനും ഈ ആക്രമണത്തിൽ പരിക്കേറ്റതായി സംശയിക്കുന്നു.
ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ച് ഗാർഡ എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ വക്താവ് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments