ഡബ്ലിനിലെ ബ്ലാഞ്ചസ്റ്റോണില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകിട്ട് 4:20-ഓടെ Mill Road-ല്‍ ആണ് 30-ലേറെ പ്രായമുള്ള പുരുഷനെ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇദ്ദേഹം നിലവില്‍ ബ്ലാഞ്ചസ്റ്റോണിലെ കോനലി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇദ്ദേഹം ആക്രമിക്കപ്പെടുന്നതിന് ദൃക്‌സാക്ഷിയായവരോ, ആക്രമണത്തിന്റെ വീഡിയോ ദൃശ്യം കൈവശമുള്ളവരോ അന്വേഷണസംഘത്തെ സഹായിക്കാനായി മുന്നോട്ടുവരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഇവരുടെ പേരുവിരങ്ങള്‍ ഗാര്‍ഡ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments