കോര്‍ക്കിലെ Gurranabraher-ല്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 12.30-ഓടെ Bakers Road-ല്‍ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
Gurranabrahet Garda Station – (021) 4946200
Garda Confidential Line – 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments