അയര്‍ലണ്ടില്‍ കുടുംബത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഏറ്റവും മികച്ച കൗണ്ടി മയോ ആണെന്ന് കണ്ടെത്തല്‍. സ്‌കൂളുകള്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍ മുതലായവ അടിസ്ഥാനമാക്കി Quoate Devil നടത്തിയ സര്‍വേയിലാണ് മയോ ഒന്നാമതെത്തിയത്. ഭവനവിലയും ഇവിടെ കുറവാണ്.
പട്ടികയില്‍ രണ്ടാം സ്ഥാനം ഡോണിഗാളിനാണ്. മൂന്നാമത് കെറിയും. മറ്റ് കൗണ്ടികളായ സ്ലൈഗോ, ക്ലെയര്‍, കോര്‍ക്ക്, ഡബ്ലിന്‍ മുതലായവയും ആദ്യ പത്തില്‍ ഉണ്ട്.
അതേസമയം കില്‍ഡെയര്‍ ആണ് പട്ടികയില്‍ ഏറ്റവും താഴെ. ഉയര്‍ന്ന ഭവനവില, കുറഞ്ഞ ഗ്രീന്‍ സ്‌പേസസ്, ഉയര്‍ന്ന ക്രൈം റേറ്റ് എന്നിവയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments