അയർലണ്ടിൽ ഇന്നലെ രേഖപ്പെടുത്തിയ 28.8 ഡിഗ്രി ചൂട് മെയ് മാസ ചരിത്രത്തിൽ ഏറ്റവും ഉയർന്നത്; 8 കൗണ്ടികളിൽ അത്യുഷ്ണ മുന്നറിയിപ്പ്

By Rose Malayalam Desk

അയര്‍ലണ്ട് ചരിത്രത്തില്‍ മെയ് മാസക്കാലത്തെ ഏറ്റവുമുയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തി. Killarney, Clonmel എന്നീ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ ഇന്നലെ രേഖപ്പെടുത്തിയ 28.8 ഡിഗ്രി സെല്‍ഷ്യസ്, അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനിലയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ചൂട് റെക്കോര്‍ഡിലെത്തിയത്.

മുമ്പ് അയര്‍ലണ്ടില്‍ ഏറ്റവും ചൂടേറിയ മെയ് മാസ ദിനമായിരുന്നത് 1997 മെയ് 31 ആയിരുന്നു. അന്ന് 28.4 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു കൗണ്ടി കെറിയിലെ Ardfert Liscahane-ല്‍ രേഖപ്പെടുത്തിയത്.

ചൂട് റെക്കോര്‍ഡിലെത്തിയതിന് പിന്നാലെ രാജ്യത്തെ എട്ട് കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ ടെംപറേച്ചര്‍ വാണിങ് നല്‍കി. Clare, Kerry, Limerick, Tipperary, Galway, Kilkenny, Laois, Offaly എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിലവില്‍ വന്ന വാണിങ് നാളെ വൈകിട്ട് 6 മണി വരെ തുടരും. അതേസമയം ഇന്ന് ചൂട് 30 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments