അനധികൃതവും, അപകടകരവുമായ ഉപയോഗത്തിന്റെ പേരില്‍ ഗാര്‍ഡ കഴിഞ്ഞ വര്‍ഷം രാജ്യമെമ്പാടുമായി പിടിച്ചെടുത്തത് 817 ഇ-സ്‌കൂട്ടറുകള്‍. അനധികൃത ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിനെതിരെ 2024 മെയില്‍ നിലവില്‍ വന്ന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം 1,634 പിഴ നോട്ടീസുകള്‍ നല്‍കിയതായും ഗാര്‍ഡ അറിയിച്ചു.
2024-നെ അപേക്ഷിച്ച് 2025-ല്‍ പിടികൂടിയ ഇ-സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ 150% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2026-ന്റെ തുടക്കത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ 352 സ്‌കൂട്ടറുകളും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്.
അപകടരമായ രീതിയില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് തടയിടാന്‍ ഗാര്‍ഡ ശക്തമായ നിയമസംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായി നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍ പറഞ്ഞു.
2025-ല്‍ നല്‍കിയ 1,694 പിഴ നോട്ടീസുകളില്‍ പകുതിയോളം എണ്ണവും ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്താണ്. തലസ്ഥാനത്തിന് പുറത്ത് ഏറ്റവുമധികം പിഴ നോട്ടീസുകള്‍ നല്‍കിയ ഗാര്‍ഡ ഡിവിഷന്‍ കില്‍ഡെയര്‍-കാര്‍ലോ ആണ്- 222. അതേസമയം ഏറ്റവും കുറവ് പിഴ നോട്ടീസുകള്‍ നല്‍കപ്പെട്ടത് മീത്ത്-വെസ്റ്റ്മീത്തിലും (13).
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments