വ്യാഴാഴ്ച പുലർച്ചെ വാട്ടർഫോർഡ് സിറ്റിയിലെ ഒരു വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ മദ്ധ്യവയസ്കന് പരിക്ക്. പുലർച്ചെ 3 മണിയോടെ നഗരത്തിലെ Larchville പ്രദേശത്തുള്ള ഒരു വീടിന്റെ താഴത്തെ നിലയിലെ ജനലിലൂടെ പെട്രോൾ ബോംബ് എറിയുകയും, വീടിന് തീപിടിക്കുകയുമായിരുന്നു.
ഫയർ യൂണിറ്റുകൾ, ആംബുലൻസ് സർവീസ്, ഗാർഡ എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വീടിനുള്ളിലുണ്ടായിരുന്ന അമ്പതുകളിൽ പ്രായമുള്ള ഒരാൾ രക്ഷപ്പെടുകയും തുടർന്ന് ഇയാളെ ചികിത്സയ്ക്കായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (UHW) പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തീവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത ഗാർഡ സ്റ്റേഷനിലോ അല്ലെങ്കിൽ വാട്ടർഫോർഡ് ഗാർഡ സ്റ്റേഷൻ (051-305300), ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ (1800 666 111) എന്നീ നമ്പറുകളിലോ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments