പ്രശസ്ത യുഎസ് ഫാസ്റ്റ്ഫുഡ് ചെയിനായ Popeyes അയര്‍ലണ്ടിലെത്തുന്നു. തങ്ങളുടെ അയര്‍ലണ്ടിലെ ആദ്യ റസ്റ്ററന്റ് ജൂണ്‍ 6-ന് ഡബ്ലിനിലെ ബ്ലാഞ്ചസ്റ്റോണിലുള്ള Green Mall-ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം 80 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.
വരും ആഴ്ചകളില്‍ Liffey Valley-യിലും Popeyes റസ്റ്ററന്റ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം.
1972-ല്‍ യുഎസിലെ ന്യൂ ഓര്‍ലയന്‍സിലാണ് Popeyes ആരംഭിച്ചത്. കമ്പനിയുടെ നിലവിലെ ഹെഡ്ക്വാര്‍ട്ടേ്‌സ് മയാമിയിലാണ്. പ്രധാനമായും ചിക്കന്‍ വിഭവങ്ങളാണ് Popeyes-ല്‍ ലഭിക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments