രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ വേനൽക്കാലത്ത് പൂന്തോട്ടത്തിലെത്തുന്ന പക്ഷികൾക്ക് തീറ്റ നൽകരുതെന്ന് ബേർഡ് വാച്ച് അയർലണ്ട്. പക്ഷകളിൽ trichomoniasis എന്നറിയപ്പെടുന്ന രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതൽ.
പൂന്തോട്ടങ്ങളിൽ പക്ഷിത്തീറ്റയ്ക്കായി വയ്ക്കുന്ന പാത്രങ്ങളിലൂടെ പടരുന്ന ഈ രോഗം അയർലണ്ടിലെ ഫിഞ്ച് വർഗത്തിൽപ്പെട്ട പക്ഷികളെ ഇതിനകം തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വേനൽക്കാലത്തെന്ന പോലെ വസന്ത കാലത്തും രോഗബാധയ്ക്ക് സാധ്യത കൂടുതലാണ് എന്നതിനാൽ, ആ സമയവും പക്ഷികൾക്ക് തീറ്റ നൽകുന്നത് ഒഴിവാക്കണം. തീറ്റ നൽകുന്നത് വർഷത്തിലെ തണുപ്പുള്ള മാസങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും, തീറ്റ നൽകുന്ന പാത്രങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതുണ്ടെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.
മനുഷ്യർക്ക് ഈ രോഗം ബാധിക്കില്ലെങ്കിലും പക്ഷികൾക്ക് ഇത് വലിയ ഭീഷണിയാണ്. അസുഖം കാരണം അയർലണ്ടിലെ ഗ്രീൻഫിഞ്ച് പക്ഷികളുടെ എണ്ണത്തിൽ സമീപ വർഷങ്ങളിലുണ്ടായ കുറവ് ഗുരുതരമാണെന്നും ബേർഡ് വാച്ച് അയർലണ്ട് സംഘടന വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments