അയര്‍ലണ്ടില്‍ ഈ വാരാന്ത്യവും, അടുത്ത വാരവും തെളിഞ്ഞ കാലാവസ്ഥയും നല്ല ചൂടും ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വാരാന്ത്യത്തില്‍ അന്തരീക്ഷതാപനില 22 ഡിഗ്രി സെല്‍ഷ്യസെ വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് (വെള്ളി) രാവിലെ മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. രാജ്യത്തുടനീളം ചെറിയ ചാറ്റല്‍ മഴയും പെയ്‌തേക്കും. പതിയെ ഇത് വെയിലിന് വഴിമാറുകയും, താപനില 20 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് എത്തുകയും ചെയ്യും. രാത്രിയോടെ മഴ പൂര്‍ണ്ണമായും മാറുകയും, വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. 9 മുതല്‍ 12 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. തെക്ക്, കിഴക്കന്‍ കൗണ്ടികളില്‍ മൂടല്‍മഞ്ഞും ഉണ്ടായേക്കാം.
ശനിയാഴ്ചയും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. തീരപ്രദേശങ്ങളില്‍ അത്രയധികം ചൂട് അനുഭവപ്പെട്ടേക്കില്ല.
ഞായറാഴ്ച ചൂട് വീണ്ടും വര്‍ദ്ധിക്കുകയും, താപനില 22 ഡിഗ്രി വരെ ഉയരുകയും ചെയ്യും.
വരും ആഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments