നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്ക് കുറയ്ക്കുമെന്ന് AIB; ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം

തങ്ങളുടെ നോണ്‍ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഇതുവഴി ഗുണമുണ്ടാകുക. മെയ് 13 മുതല്‍ ഈ മോര്‍ട്ട്‌ഗേജുകളുടെ പലിശയില്‍ 0.75% വരെ കുറവുണ്ടാകുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. AIB, EBS, Haven എന്നിവിടങ്ങളില്‍ നിന്നെല്ലാം മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ഇത് ബാധകമാണ്. ബാങ്ക് ഓഫര്‍ ചെയ്യുന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റിലാണ് ഏറ്റവും വലിയ കുറവ് പ്രതിഫലിക്കുക. ഇത്തരം 300,000 യൂറോ മോര്‍ട്ട്‌ഗേജുകള്‍ക്ക് മാസം 125 യൂറോയോളം ഉപഭോക്താക്കള്‍ക്ക് തിരിച്ചടവില്‍ ലാഭിക്കാം.

മോർട്ട്ഗേജ് പലിശനിരക്ക് കുറച്ച് AIB; Approval in Principle കാലയളവ് 12 മാസമായും ഉയർത്തി

തങ്ങളുടെ ഏതാനും ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 0.25% കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ബാങ്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്, നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് എന്നിവയ്ക്കാണ് ഇത് ബാധകം. 250,000 യൂറോ മുതല്‍ മുകളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതോടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 3.2% ആയും, നാല് വര്‍ഷ മോര്‍ട്ട്‌ഗേജിന്റേത് 3.7% ആയും കുറയും. പലിശനിരക്ക് കുറയ്ക്കുന്നതായി ഈ മാസം ആദ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് AIB നടപടി. … Read more

മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ് വരുത്തി AIB; ഗുണകരമാകുന്നത് ആർക്കൊക്കെ?

തങ്ങളുടെ നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വരുത്തി AIB. 250,000 യൂറോയോ അതിലധികമോ ലോണ്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 3 മുതല്‍ പലിശനിരക്കില്‍ 0.25% കുറവ് വരുത്തുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണിത്. നിലവില്‍ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ഉപഭോക്താക്കള്‍ക്കും കുറഞ്ഞത് 250,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്താലും അര്‍ഹരാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് നിലവില്‍ ശരാശരി ഒരു … Read more

സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി കുറഞ്ഞ പലിശ നിരക്കുള്ള ഗ്രീൻ മോർട്ട്ഗേജ്; വമ്പൻ പ്രഖ്യാപനവുമായി AIB

അയർലണ്ടിൽ സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി മുതൽ ഡിസ്‌കൗണ്ട് നിരക്കിലുള്ള ഗ്രീൻ മോർട്ട്ഗേജ് ലഭിക്കുമെന്ന പ്രഖ്യാപനവുമായി AIB. കൂടുതൽ ഊർജ്ജ ക്ഷമതയുള്ള വീടുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ നൽകുന്ന മോർട്ട്ഗേജിനെയാണ് ഗ്രീൻ മോർട്ട് ഗേജ് എന്ന് പറയുന്നത്. Nearly zero energy building (nZEB) standards ഉള്‍പ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം വീട് നിര്‍മ്മിക്കുകയോ, വലിയ രീതിയില്‍ പുതുക്കിപ്പണിയുകയോ ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ തങ്ങളുടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. അതായത് ഇത്തരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് A2 … Read more