അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ ആയി ഇന്ത്യൻ വംശജയായ തൃഷ കന്യാമരാള

ഇന്ത്യന്‍ വംശജയായ തൃഷ കന്യാമരാള അയര്‍ലണ്ടിലെ ആദ്യ വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍. അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത് ഇന്ത്യന്‍ വംശജയാണ് എന്നത് ഇന്ത്യന്‍ സമൂഹത്തിനും അഭിമാനമാണ്. ഹൈദരാബാദില്‍ ജനിച്ച 20-കാരിയായ തൃഷ 2017-ലാണ് അയര്‍ലണ്ടിലെത്തുന്നത്. 2020-ല്‍ വെറും 14-ആമത്തെ വയസില്‍ അയര്‍ലണ്ടിന്റെ ആദ്യ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നേട്ടവും തൃഷ കൈവരിച്ചിരുന്നു.

റോഹൻ സലിൻ അണ്ടർ-16 ഐറിഷ് ചെസ്സ് ചാമ്പ്യനായി

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് അയർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ് ആതിഥേയത്വം വഹിച്ചത്. റോഹന്റെ നേട്ടം ഐറിഷ് ചെസ്സ് ചരിത്രത്തിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നു.ഡബ്ലിനിലെ ക്ലോൺഗ്രിഫിനിൽ നിന്നുള്ള സലിൻ ശ്രീനിവാസ്, ജെസ്സി ജേക്കബ് എന്നിവരാണ് റോഹന്റെ രക്ഷാകർത്താക്കൾ. റോഹന്റെ വിജയം കേരളത്തിലെ ചെസ്സ് കൂട്ടായ്മയ്ക്കും അഭിമാന നിമിഷമാണ്.