മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ബിഗ് സ്‌ക്രീനിൽ; ‘കളങ്കാവൽ’ റിലീസ് തിയതി പ്രഖ്യാപിച്ചു
ഒരിടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും ബിഗ് സ്‌ക്രീനില്‍. മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിതിന്‍ കെ. ജോസ് ചിത്രം ‘കളങ്കാവല്‍’ നവംബര്‍ 27-ന് തിയറ്ററുകളിലെത്തും. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന് കഥയെഴുതിയത് ഈ ചിത്രത്തിന്റെ സംവിധായകനായ ജിതിന്‍ ആണ്. ‘ബസൂക്ക’ ആണ് മമ്മൂട്ടി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.





