പ്രഭാസ് നായകനാകുന്ന ‘കൽക്കി’ റിലീസ് ഡേറ്റ് പുറത്ത്; ബജറ്റ് 600 കോടി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കല്‍ക്കി 2898 എഡി’ മെയ് 9-ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയ വന്‍താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിന്‍ ആണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കല്‍ക്കി 2898 എഡി, ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. 600 കോടി രൂപയാണ് വൈജയന്തി മൂവീസിന്റെ … Read more

ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

‘ഓപ്പണ്‍ഹൈമറി’ലെ പ്രകടനത്തിന് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തെത്തിയ ചിത്രം വിവിധ ഇനങ്ങളിലായി വേറെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ആറ്റം ബോംബിന്റെ സ്രഷ്ടാവായ ജെ. ഓപ്പണ്‍ഹൈമര്‍ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പ്രശസ്ത സംവിധായകനായ നോളന്‍, ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തിരശ്ശീലയിലെത്തിച്ചത്. മികച്ച നടന് പുറമെ മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച പശ്ചാത്തലസംഗീതം, മികച്ച ചിത്രം എന്നീ മുന്‍നിര അവാര്‍ഡുകളും കഴിഞ്ഞ … Read more

അര ലക്ഷം കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഹ്രസ്വചിത്രം ‘പരസ്പരം ‘ മുന്നേറുന്നു

അയർലണ്ടിലെ ഒരുകൂട്ടം സിനാമാ പ്രേമികൾ അണിയിച്ചൊരുക്കിയ  ഹ്രസ്വചിത്രമായ ‘പരസ്പരം,’ റിലീസ് ചെയ്ത് മൂന്നാഴ്ചകൾക്കുള്ളിൽ അര ലക്ഷത്തിലധികം വ്യൂവേഴ്സിനെ കരസ്ഥമാക്കി മുന്നേറുന്നു . മികച്ച ഉള്ളടക്കമാണ് ചിത്രത്തിന്റേത് എന്നാണ് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രേക്ഷകർ അടിവരയിടുന്നു. അയർലണ്ടിലെ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ‘റോസ്മലയാള’ത്തോടുള്ള  പ്രത്യേക  നന്ദിയും സ്നേഹവും ‘പരസ്പരം’ ടീം അറിയിച്ചു . ഇനിയും ഈ ഹ്രസ്വചിത്രം കാണാത്തവർക്കായി ചുവടെ ലിങ്ക് നൽകുന്നു: https://youtu.be/iXslvIuJ484?si=iHDSQBW6VpUa088f

രക്തസാക്ഷിയായ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ; ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’ സിനിമ അയർലണ്ടിൽ റിലീസിന്

1995-ല്‍ മദ്ധ്യപ്രദേശില്‍ വച്ച് കൊല്ലപ്പെട്ട മലയാളിയായ കന്യാസ്ത്രീ റാണി മരിയയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ് (Face of the Faceless)’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന് പുറമെ വത്തിക്കാനില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമയായി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് മാറിയിരുന്നു. വിന്‍സി അലോഷ്യസ് സിസ്റ്റര്‍ റാണി മരിയയെ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദി ഭാഷയിലാണ് ഒരുക്കിയിട്ടുള്ളതെങ്കിലും, … Read more

അയർലണ്ടിലെ നഴ്‌സിങ് ജോലിയിൽ നിന്നും സിനിമാ നിർമ്മാതാവിലേയ്ക്ക്; തിയറ്ററുകൾ നിറഞ്ഞോടി നൈസി-റെജി ദമ്പതികളുടെ ‘ഡാൻസ് പാർട്ടി’

അയര്‍ലണ്ടിലെ പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് നടന്നുകയറി ദമ്പതികളായ നൈസിയും, റെജിയും. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഏറെക്കാലം അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളായ നൈസി റെജിയും, റെജി പ്രോത്താസിസും. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നൈസി. … Read more

അമ്പരപ്പിക്കുന്ന ലുക്കിൽ പൃഥ്വി; ‘ആടുജീവിതം’ പോസ്റ്റർ പുറത്ത്

ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ എന്ന നേവലിനെ അടിസ്ഥാനമാക്കി, അതേ പേരില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവച്ച് നായകന്‍ പൃഥ്വിരാജ്. നേരത്തെ ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ ട്രെയിലര്‍ ലീക്കായിരുന്നു. കാഴ്ച, തന്മാത്ര തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനായ ബ്ലെസ്സി, നാലര വര്‍ഷത്തോളം എടുത്താണ് ‘ആടുജീവിതം’ പൂര്‍ത്തിയാക്കിയത്. കോവിഡ് കാരണം ഷൂട്ടിങ് വൈകുകയും ചെയ്തു. ചിത്രത്തിലെ പ്രധാനകഥാപാത്രമായ നജീബിനെ അവതരിപ്പിക്കാനായി വണ്ണം കുറച്ച് പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമല പോള്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ … Read more

‘ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു’: കമൽ ഹാസൻ

ഇന്ത്യയിലെ വിവിധഭാഷാ ചിത്രങ്ങളില്‍ ഒരുപോലെ തിളങ്ങിയ നടനാണ് കമല്‍ ഹാസന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘വിക്ര’ത്തിലൂടെ മടങ്ങിയെത്തിയ കമല്‍, തന്റെ താരപദവിക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ഈയിടെ ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ അതിഥിയായി പോയ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കള്‍ക്കിടയിലെ ആത്മഹത്യാപ്രവണതയെ കുറിച്ചുള്ള ചോദ്യത്തിന്, ഒരുകാലത്ത് താനും ആത്മഹത്യ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. 20-21 വയസ് മാത്രമുണ്ടായിരുന്ന സമയത്ത്, കലാരംഗത്ത് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴായിരുന്നു … Read more

മെഡിക്കൽ പശ്ചാത്തലത്തിൽ ഒരു ഹൊറർ ത്രില്ലർ; ഷാജി കൈലാസിന്റെ ‘ഹണ്ട്’ ട്രെയിലർ പുറത്തിറങ്ങി

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ നിന്നും വത്യസ്തമായി ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ ക്യാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരെ ഭയത്തിന്റെയും, ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അദിതി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി സുരേഷ് കുമാര്‍, ബിനു … Read more

റെക്കോർഡ് പെരുമഴയുമായി ജയിലർ; സംവിധായകന് വമ്പൻ തുകയും പോർഷെ കാറും സമ്മാനിച്ച് നിർമ്മാതാവ്

ഇന്ത്യ ഒട്ടാകെ വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ് രജനികാന്ത് നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം നിര്‍വഹിച്ച സിനിമ സണ്‍ പിക്ക്ച്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചിരിക്കുന്നത്. ജയ്‌ലര്‍ നേടിയ ഈ മിന്നും വിജയത്തിന് പിന്നാലെ നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് രജനികാന്തിന് വലിയൊരു തുകയും, ബി.എം.ഡബ്ല്യു കാറും സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും വലിയൊരു തുകയും ആഡംബര കാറായ പോര്‍ഷെയും സമ്മാനമായി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സണ്‍ പിക്ച്ചേഴ്സ് … Read more

കേരളത്തിൽ തരംഗം തീർക്കുന്ന ‘ആർഡിഎക്സ്’ ഇനി അയർലണ്ടിൽ

ഓണത്തിന് റിലീസ് ആയി കേരളത്തില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രം ‘ആര്‍ഡിഎക്സ്’ ഇനി അയര്‍ലണ്ടിലും. ആന്‍റണി വര്‍ഗീസ്‌, ഷെയ്ന്‍ നിഗം, നീരജ് മാധവ്, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകനായ നഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രം തീയേറ്ററില്‍ നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. ബോക്സിംഗ്,കരാട്ടെ,നഞ്ചക്ക് എന്നീ മാര്‍ഷ്യല്‍ ആര്‍ട്ട്സ് ചേര്‍ത്ത് കൊറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ‘കെജിഎഫ്’ ‘വിക്രം’ എന്നിവയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്ത അന്‍പറിവ് സഹോദരങ്ങളാണ് ഈ ചിത്രത്തിന്‍റെയും ആക്ഷന്‍ … Read more