‘ആവേശം’ ഏറും; ഫഹദിന്റെ ബ്ലോക്ബസ്റ്റർ സിനിമ ഒടിടിയിലേയ്ക്ക്

ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തിയ ചിത്രം ആവേശം ഇനി ഓടിടിയിൽ കാണാം. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം അപ്രതീക്ഷിതമായാണ് ഓടിടിയിൽ എത്തുന്നത് പ്രഖ്യാപിച്ചത്. മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ ഓടിടി പ്ലേറ്റ്ഫോമിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2023-ലെ തകർപ്പൻ ഹിറ്റായ രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തുമാധവനാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ഈ … Read more

ചലച്ചിത്ര താരം കനകലത അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. പാർക്കിൻസൺസ്, മറവി രോഗം എന്നിവ ബാധിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അവർ. തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അന്ത്യം. 2021-ലാണ് കനകലതയ്ക്ക് രോഗബാധ ആരംഭിക്കുന്നത്. പിന്നീട് ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടിയ അവരുടെ അവസ്ഥ സഹോദരിയിലൂടെയാണ് പുറംലോകം അറിയുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ സഹായത്തിലാണ് ചികിത്സ നടത്തിയിരുന്നത്. നാടകത്തിലൂടെ സിനിമയിൽ എത്തിയ കനകലത 350-ഓളം സിനിമകളിലും, നിരവധി സീരിയലുകളിലും വേഷമിട്ടു. സ്വഭാവനടിയായും, ഹാസ്യവേഷങ്ങളിലും തിളങ്ങിയ അവർ ആദ്യമായി അഭിനയിച്ചത് 1980-ൽ … Read more

സംവിധായകൻ ഹരികുമാർ അന്തരിച്ചു

മലയാളത്തിൽ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദരോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും പേരെടുത്തിരുന്നു. 1981-ൽ പുറത്തിറങ്ങിയ ‘ആമ്പൽപ്പൂവ്’ ആണ് ആദ്യ ചിത്രം. 1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത സുകൃതം ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. ആ വർഷത്തെ മികച്ച മലയാള ചിത്രം, മികച്ച സംഗീത സംവിധാനം (ജോൺസൺ) എന്നീ … Read more

മലയാളത്തിന്റെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം

മലയാളത്തില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടി റെക്കോര്‍ഡിട്ട ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇനി ഒടിടിയില്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഇന്നുമുതല്‍ ചിത്രം കാണാം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22-നാണ് തിയറ്ററിലെത്തിയത്. റിലീസ് ചെയ്ത് 74-ആം ദിവസം ഒടിടിയിലെത്തുന്നതിനിടെ 242 കോടിയിലധികമാണ് ചിത്രം കലക്ട് ചെയ്തത്. ഡബ്ബ് ചെയ്യാതിരുന്നിട്ടു പോലും തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി ചിത്രം നേടി ചരിത്രം കുറിച്ചിരുന്നു. 20 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന … Read more

‘ആട്ടം’ മലയാളികളോട് പറഞ്ഞതെന്ത്? അഭിമുഖം: ആനന്ദ് ഏകർഷി- അശ്വതി പ്ലാക്കൽ

‘ആട്ടം’ എന്ന വാക്ക് കേൾക്കുമ്പോൾ സന്തോഷമാണ് പൊതുവെ നമ്മുടെ മനസ്സിൽ വന്നിരുന്നത്. എന്നാൽ ‘ആട്ടം’ എന്ന സിനിമയ്ക്ക് ശേഷം അതൊരു സ്റ്റേറ്റ്മെന്റ് ആയി മാറി. ആട്ടം എന്ന സിനിമ ഒരു കണ്ണാടി ആയിരുന്നു; മലയാളികൾക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി. ഓരോ മലയാളികളും ആ കണ്ണാടിയിൽ നോക്കി പറഞ്ഞു “ഞാൻ ഒരിക്കലും അങ്ങിനെയല്,ല ഞാൻ അത് ചെയ്യില്ല…” അവരുടെ പ്രതിരൂപം ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു.ഇത്തവണ ആട്ടത്തിന്റ സംവിധായകൻ ആനന്ദ് ഏകർഷിയാണ് നമ്മളോട് സംസാരിക്കുന്നത്. Q. … Read more

“അത് കിളിക്കൂടല്ലെടാ, സിംഹത്തിന്റെ കൂടാ…”; രസിപ്പിക്കുന്ന ടീസറുമായി ഗ്ർർർ..

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജെയ്. കെ സംവിധാനം ചെയ്യുന്ന ‘ഗ്ര്‍ര്‍ര്‍..’ എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജെയ് തന്നെയാണ്. തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേയ്ക്ക് ഒരാള്‍ അതിക്രമിച്ച് കയറുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കോമഡി എന്റര്‍ടെയ്‌നറായാണ് ‘ഗ്ര്‍ര്‍ര്‍..’ ഒരുങ്ങുന്നത്. ജയേഷ് നായരാണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം ഡോണ്‍ വിന്‍സന്റ്, കൈലാസ് … Read more

അയർലണ്ടിന്റെ സീൻ മാറുമോ? ഡബ്ലിനിൽ ലോകോത്തര നിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിർമ്മിക്കാൻ പദ്ധതി

അയര്‍ലണ്ടില്‍ ലോകോത്തരനിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ പദ്ധതി. സൗത്ത് ഡബ്ലിനിലെ Grange Castle Business Park-ല്‍ 56 ഏക്കര്‍ സ്ഥലത്ത് ‘ഡബ്ലിന്‍ ഫീല്‍ഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ നിര്‍മ്മിക്കാനുള്ള അനുമതി തേടി Lens Media Ltd സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 74,000 സ്‌ക്വയര്‍ മീറ്ററിലായി ആകെ 20 കെട്ടിടങ്ങളാണ് സ്റ്റുഡിയോയ്ക്കായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം എല്ലാ … Read more

അമ്പരപ്പിക്കുന്ന വിക്രം; ‘തങ്കലാൻ’ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

ചിയാന്‍ വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ എന്ന ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന മേക്കിങ് വീഡിയോ പുറത്തുവിട്ടു. വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ റിലീസ് ചെയ്തത്. പ്രധാനമായും സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കഥാപാത്രമായി മാറാന്‍ വിക്രം എടുത്ത കഷ്ടപ്പാടുകള്‍ വീഡിയോയില്‍ നിന്നും വ്യക്തമാണ്. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്ത് ചിത്രത്തിലൊരു … Read more

പുഷ്പ 2 ടീസർ പുറത്ത്; ഞെട്ടിക്കാൻ അല്ലു, വിറപ്പിക്കാൻ ഫഹദും

അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ 2 – ദി റൂള്‍’ ടീസര്‍ പുറത്തിറങ്ങി. യൂട്യൂബില്‍ റിലീസ് ചെയ്ത് വെറും ഒരു മണിക്കൂറിനുളളില്‍ 2.6 മില്യണ്‍ കാഴ്ക്കാരുമായി തരംഗം തീര്‍ക്കുകയാണ് സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍. അല്ലു അര്‍ജുന് പുറമെ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗമായ 2021-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ ദി റൈസ്’ ബോക്‌സ് ഓഫിസില്‍ 360 കോടിക്ക് മുകളില്‍ കലക്ട് ചെയ്യുകയും, അല്ലുവിന് മികച്ച നടനുള്ള … Read more

ലോകേഷ്- രജനി ചിത്രത്തിൽ വില്ലൻ ബോളിവുഡ് സൂപ്പർസ്റ്റാർ; പ്രചോദനം ഈ ഹോളിവുഡ് ചിത്രം

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 171’ല്‍ വില്ലനായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അതേസമയം ലോകേഷിന്റെ മുന്‍ സിനിമയായ ‘ലിയോ’ പോലെ ഈ ചിത്രവും ഒരു ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ‘ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രമായിരുന്നു ലിയോയ്ക്ക് പ്രചോദനമായത്. 2013-ല്‍ പുറത്തിറങ്ങിയ ‘ദി പര്‍ജ്’ എന്ന സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാകും രജനി ചിത്രം … Read more