ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ടിന്റെ “ഹൈറേഞ്ച് സംഗമം 2024” വൻ വിജയമായി

ഇടുക്കിയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയ മലനാടിന്റെ മക്കളുടെ കൂടിച്ചേരൽ ഓഗസ്റ്റ് 24-ന് നാവനിൽ ഉള്ള ഡ്രൂസ് ടൌൺ ഹൌസിൽ വെച്ച് നടത്തപെട്ടു. ഹൈറേഞ്ച്ന്റെ വീണ്ടെടുപ്പിനായി അയർലണ്ടിൽ എത്തപെട്ട മുഴുവൻ ആൾക്കാരുടെയും കൂട്ടായ്മ ആയ ‘ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ട് (ഇടുക്കി)’ എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് “ഹൈറേഞ്ച് സംഗമം 2024” സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ ഇടുക്കിയുടെ മക്കളും മരുമക്കളും കൊച്ചുമക്കളും വിവിധ ഇനം പരിപാടികളും മത്സരങ്ങളും ആയി സൗഹൃദം പങ്കുവയ്ക്കലിന്റെ അരങ്ങു … Read more

അയർലണ്ട് പ്രവാസിയും, എഴുത്തുകാരനുമായ ജുനൈദ് അബൂബക്കർ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി

പ്രശസ്ത എഴുത്തുകാരനും, അയർലണ്ടിൽ പ്രവാസിയുമായിരുന്ന ജുനൈദ് അബൂബക്കറും കുടുംബവും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി. അയർലണ്ടിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ അദ്ദേഹം നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. Seven Days In Linchward Barn, സഹറാ വീയം, പിൻബെഞ്ച് (കവിതകൾ), പക, പൊനോൻ ഗോംബെ, കേണൽ കന്നൻ മുതലായവ പ്രശസ്ത കൃതികൾ.

ലീവിങ് സെർട്ടിൽ 6 H1 ഗ്രേഡോടെ മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ Vishal Progler Tutte

ഈ വർഷത്തെ ലീവിങ് സെർട്ടിൽ Maynooth Post Primary School-ൽ നിന്നും മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ. ഡബ്ലിനിൽ താമസിക്കുന്ന Geetha Karthikeshan- Ramson Tutte എന്നിവരുടെ മൂത്ത മകനായ Vishal Progler Tutte ആണ് Mathematics, Physics , German, Business,  Design & Communication Graphics and English എന്നീ വിഷയങ്ങളിൽ 6 H1 ഗ്രേഡോടെ പാസായി പ്രവാസി സമൂഹത്തിന് അഭിമാനമായത്. വിശാലിന്റെ അമ്മ ഗീത കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ്. ഡബ്ലിനിൽ … Read more

ലീവിങ് സെർട്ടിൽ 625 പോയിന്റുമായി അയർലണ്ട് മലയാളികളുടെ മകൻ മൈക്കിൾ സുനിൽ; ബ്യൂമൗണ്ടിന് അഭിമാന നിമിഷം

ലീവിങ് സെർട്ട് പരീക്ഷയിൽ 625 പോയിന്റ് നേടി ബ്യൂമൗണ്ടിലെ സുനിൽ തോപ്പിൽ- രാജീസ് സുനിൽ ദമ്പതികളുടെ മകൻ മൈക്കിൾ സുനിൽ. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ നിന്നാണ് മൈക്കിൾ ലീവിങ് സെർട്ട് പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിലെ അയർക്കുന്നം സ്വദേശികളാണ് കുടുംബം. സുനിൽ  അയർലണ്ടിൽ പ്രവാസം ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി.

മലയാളി അസോസിയേഷൻ സ്ലൈഗോയുടെ ഓണാഘോഷം സെപ്റ്റംബർ 14-ന്

മലയാളി അസോസിയേഷൻ സ്ലൈഗോ (MAS)-യുടെ ഈ വർഷത്തെ ഓണാഘോഷം “മാസ് ഓണം 2024” സെപ്റ്റംബർ 14-ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചു അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻമാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും. ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോയിലെ മലയാളികൾക്ക് നേരിട്ടറിയുന്നതിന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും മാസ് ഓണം 2024 ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക്:https://buytickets.at/malayaliassociationsligo/1356546

അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിൽ

അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിലെ Walkinstown ലുള്ള Moreon Hall ൽ വച്ചു നടക്കും. വൈകിട്ട് 3 മണിക്കാണ് പരിപാടി ആരംഭിക്കുക. മുൻ രാഷ്ട്രപതിയായ കെ.ആർ നാരായണൻ അടക്കമുള്ള പ്രതിഭകൾക്ക് ജന്മം നൽകിയ കോട്ടയത്തെ ഒരു ചെറു ഗ്രാമമാണ് ഉഴവൂർ. ഉഴവൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിലേയ്ക്ക് കുടിയേറിയെത്തിയവരുടെ ഒരു സ്നേഹക്കൂട്ടായ്മയാണ് ഇതാദ്യമായി ഡബ്ലിനിൽ സംഘടിപ്പിക്കപ്പെടുന്നത്. സംഗമത്തിനൊപ്പം വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Moeran Hall,58 … Read more

ചരിത്രം കുറിച്ച് Ritty Saigo; പ്രഥമ മിസ് കേരള അയർലണ്ട് മത്സരത്തിൽ കിരീടം

Tilex മിസ് കേരള അയർലണ്ട് വിജയിയായി Ritty Saigo. നമ്മുടെ അയർലണ്ട്, സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് എന്നിവർ സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയിൽ  അയർലണ്ടിലെ നിരവധി മലയാളി സുന്ദരിമാർ അണിനിരന്നു. മത്സരത്തിൽ Jinu Maria Varghese ഫസ്റ്റ് റണ്ണർ അപ്പും, Shiny Jose സെക്കന്റ്‌ റണ്ണർ അപ്പും ആയി. ഓഗസ്റ്റ് 17-ന് ഡബ്ലിൻ Scientology Auditorium വേദിയാക്കി നടത്തിയ പരിപാടിയിൽ മലയാള ചലച്ചിത്ര താരം അന്ന ബെൻ മുഖ്യാഥിതി ആയിരുന്നു. 18 വയസിനു മേൽ പ്രായമുള്ള ഒട്ടനവധി സുന്ദരികളാണ് … Read more

വെക്സ്ഫോർഡിലെ ഫ്ലാ ഫെസ്റ്റിവലിന് സമാപനം; കലോത്സവത്തിൽ സജീവ സാന്നിദ്ധ്യമായി മലയാളികൾ

വെക്‌സ്‌ഫോർഡ്: അയർലണ്ടിലെ ഏറ്റവും വലിയ പരമ്പരാഗത സംഗീത, നൃത്ത, കലോത്സവമായ ഫ്ളാ ഫെസ്റ്റിവലിന് തിങ്കളാഴ്ച സമാപനമായി. അയർലണ്ടിലെ ഓപ്പറ ഫെസ്റ്റിവൽ തലസ്ഥാനമായ വെക്‌സ്‌ഫോർഡ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈ ഉത്സവം, ഓഗസ്റ്റ് 4-ന് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിൻസ് ആണ് ഉദ്ഘാടനം ചെയ്തത്. യൂറോപ്പിൽ നിന്നുള്ള ആയിരക്കണക്കിനു കലാകാരന്മാരും പ്രേക്ഷകരുമാണ് സാംസ്‌കാരിക മേളയുടെ ഭാഗമായത്. സംഗീത മത്സരങ്ങൾ, നൃത്ത പ്രകടനങ്ങൾ, തെരുവ് കലാപ്രകടനങ്ങൾ, സംഗീതോത്സവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാൽ വെക്‌സ്‌ഫോർഡ് … Read more

‘CAN I BE OK?’ ഷോർട്ട് ഫിലിം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ഡബ്ളിൻ: പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രമായ ‘CAN I BE OK?’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 3,4,5 തീയതികളിൽ ഡബ്ലിൻ UCD തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. കോവിഡ് കാലത്തെ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹ്രസ്വചിത്രത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത് YELLOW FRAMES PRODUCTIONS ആണ്. ഈ പരീക്ഷണ ചിത്രത്തിൽ ഏകാംഗ അഭിനയം കാഴ്ചവെച്ചിരിക്കുന്നത് അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സണും, … Read more

മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു   വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി. കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം … Read more